ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്; ചൈന ആതിഥേയത്വം വഹിക്കും

ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഓൺലൈൻ ആയി നടക്കുന്ന യോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ചൈനയാണ് യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത്. റഷ്യ യുക്രൈൻ യുദ്ധത്തിനു ശേഷമുള്ള ബ്രിക്സിന്റെ ആദ്യ യോഗമാണിത്. കൊവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗത്തെ തിരിച്ചു വരവാണ് യോഗത്തിന്റ മുഖ്യ അജണ്ട എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു.

ശ്രീലങ്കയിൽ മുൻ മന്ത്രിമാരേയും എംപിമാരേയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്

ശ്രീലങ്കയിൽ മുൻ മന്ത്രിമാരേയും എംപിമാരേയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് അറ്റോർണി ജനറൽ. സമാധാന പരമായി സമരം ചെയ്ത ജനങ്ങളെ ആക്രമിച്ച സംഭവത്തിലാണ് നടപടി. അതേസമയം, ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി കടുക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളോട് കൂടെ നിൽക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. പെട്രോൾ ഒരു ദിവസത്തേക്കുള്ളത് മാത്രമേ സ്‌റ്റോക്കുള്ളൂ എന്നും ക്ഷാമം പരിഹരിക്കാനായില്ലെങ്കിൽ പവർകട്ട് ദിവസം 15 മണിക്കൂർ നേരമാക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.