പാലക്കാട് നിന്നും കാണാതായ രണ്ട് പൊലീസുകാരെമരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്.
Latest News
മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമര്‍ശം; സുധാകരന് എന്തും പറയാന്‍ മടിയില്ലാത്തയാളെന്ന് എം.എം.മണി
മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എം.മണി. സുധാകരന് എന്തും ചെയ്യാന്‍ മടിയില്ലാത്തയാളാണ്. രാഷ്ട്രീയ മര്യാദക്ക് നിരക്കാത്ത പെരുമാറ്റമാണുണ്ടായത്. കെ.സുധാകരന് പറഞ്ഞത് അങ്ങേയറ്റത്തെ അസംബന്ധമെന്നും എം.എം.മണി പറഞ്ഞു.
മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു ; രണ്ട് മരണം
മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ആന്ധ്ര സ്വദേശികളായ രണ്ട് പേർ മരിച്ചു. എട്ട് മാസം പ്രായമായ കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ഗ്യാപ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാളെ രക്ഷപെടുത്തി. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഒരു മുന്നണിക്കും ഉറപ്പ് നൽകിയിട്ടില്ല, ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം ജനങ്ങളോട് പറയും; സാബു എം ജേക്കബ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ട്വന്റി-ട്വന്റിയുടെ നിലപാട് നാളെ പ്രഖ്യാപിക്കുമെന്ന് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. ഏതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല. ഒരു മുന്നണിക്കും ഉറപ്പ് നൽകിയിട്ടില്ല. സമകാലിക വിഷയങ്ങളിൽ ജനം പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 2357.50 രൂപ ആയി വില.