കോട്ടയത്തെ കൊലയ്ക്ക് പിന്നിൽ ലഹരി സംഘങ്ങൾക്കിടയിലെ കുടിപ്പക; എസ് പി ഡി ശിൽപ

ഗുണ്ടയായ സൂര്യന്റെ സംഘം ജോമോന്റെ സംഘത്തെ മർദിച്ചിരുന്നു. ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത് സൂര്യനുമായി സൗഹൃദമുണ്ടായിരുന്നത് കൊണ്ടാണെന്നും കോട്ടയം എസ് പി ഡി ശിൽപ വ്യക്തമാക്കി. ഷാൻ ബാബുവിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജോസ് മോൻ പൊലീസിനോട് പറഞ്ഞു. എതിരാളികളുടെ താവളം കണ്ടെത്താനാണ് ചെയ്‌തെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ജില്ലയിൽ മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയത്. മുഖത്തും ശരീരത്തും മർദിച്ച പാടുകൾ ഉണ്ടായിരുന്നതായും എസ് പി ഡി ശിൽപ വ്യക്തമാക്കി.

എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയെന്ന് കെ സുരേന്ദ്രന്‍

എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയോയെന്ന് പേടിയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എംകെ മുനീര്‍ പത്ത് കൊല്ലം മുമ്പ് പറഞ്ഞു. എല്ലാ മതേതര പാര്‍ട്ടികളിലും എന്‍ഡിഎഫ് നുഴഞ്ഞു കയറിയിരിക്കുകയാണ്. അന്ന് എന്‍ഡിെഫായിരുന്നു. ഇന്ന് നിങ്ങള്‍ നോക്കൂ, ബിജെപിയൊഴിച്ച് എല്ലാ പാര്‍ട്ടികളിലും നുഴഞ്ഞു കയറി. ഞങ്ങള്‍ക്കും ഇപ്പോള്‍ പേടിയുണ്ട്. എനിക്ക് തുറന്ന് പറയുന്നതില്‍ മടിയില്ല. കുറച്ചൊക്കെ പേടി ഞങ്ങള്‍ക്കുമുണ്ട്, കെ […]

സു​ധാ​ക​ര​ൻ തോ​ക്കു​കൊ​ണ്ടു ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സു​കാ​ര​ൻ: പി.​സി.​ചാ​ക്കോ

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി.​ചാ​ക്കോ രം​ഗ​ത്ത്. തോ​ക്കു​കൊ​ണ്ടു ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണ് സു​ധാ​ക​ര​നെ​ന്ന് ചാ​ക്കോ ആ​രോ​പി​ച്ചു. താ​മ​സി​ക്കാ​തെ സു​ധാ​ക​ര​നെ കോ​ണ്‍​ഗ്ര​സു​കാ​ർ ത​ള്ളി​പ്പ​റ​യും. സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രേ​യു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം നി​ല​നി​ൽ​പ്പി​നാ​യി​ട്ടാ​ണെ​ന്നും ചാ​ക്കോ പ​രി​ഹ​സി​ച്ചു.

വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല, സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല- കേന്ദ്രം

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാക്‌സിന്‍ കുത്തിവെപ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍, വ്യക്തികളുടെ സമ്മതമില്ലാതെ നിര്‍ബന്ധിതമായി വാക്‌സിന്‍ നല്‍കുന്നതിന് നിര്‍ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇതു സംബന്ധിച്ച നിലപാട് അറിയിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വലിയ തോതിലുള്ള പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് വാക്‌സിനേഷന്‍ നടത്തുന്നത്. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വിവിധ പത്ര, സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയും നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; സാ​ക്ഷി​ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കാ​ൻ അ​നു​മ​തി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി​ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കാ​ൻ അ​നു​മ​തി തേ​ടി പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചു. 12 സാ​ക്ഷി​ക​ളെ വീ​ണ്ടും വി​സ്ത​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ എ​ട്ട് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കാ​നാ​ണ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. നാ​ല് പേ​രെ വീ​ണ്ടും വി​സ്ത​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.