മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കിയേക്കും, കൊഴിഞ്ഞുപോക്ക് തടയാനെന്ന് സി.ഇ.ഒ

ടെക് ഭീമന്‍ മൈക്രോസോഫ്റ്റിലെ ജീവനക്കാര്‍ക്ക് കോളടിച്ചെന്നാണ് പുറത്തുവരുന്ന വിവരം. മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി സിഇഒ സത്യ നാദെല്ല വ്യക്തമാക്കി. അദ്ദേഹംതന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ മികച്ച പ്രകടനം നിമിത്തം കമ്പനിക്ക് ഉണ്ടാക്കാനായിട്ടുള്ള മികച്ച നേട്ടങ്ങളില്‍ ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്.