ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയിൽ വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എം.ഡി.എം.എയും, എൽ.എസ്.ഡിയുമായി രണ്ട് യുവാക്കൾ പിടിയില്‍. കായംകുളം കീരിക്കാട് തുളിയനയ്യത്ത് വീട്ടില്‍ സക്കീര്‍ (26), കായംകുളം രണ്ടാംകുറ്റി പന്തപ്ലാവില്‍ മുനീര്‍ (25) എന്നിവരാണ് പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും രാമപുരം എല്‍പി സ്കൂളിന് മുന്‍വശം നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 90 ഗ്രാം എം.ഡി.എം.എയും 10 എൽ.എസ്.ഡി സ്റ്റാമ്പും പൊലീസ് പിടിച്ചെടുത്തു.
മദ്യപിച്ച് തര്‍ക്കം; കണ്ണൂരില്‍ യുവാവ് അനിയനെ കഴുത്ത് ഞെരിച്ച് കൊന്നു, പ്രതി കസ്റ്റഡിയില്‍
മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന് അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരുവരും മദ്യപിച്ചിരുന്നു. കേളകം വെണ്ടേക്കുംചാൽ പള്ളിപ്പാടം സ്വദേശികളാണ് ഇരുവരും. കേളകം കമ്പിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലർ കണ്ടിരുന്നു. പിന്നീട് വാക്കു തർക്കമുണ്ടാവുകയും അഖിലേഷ് സഹോദരൻ അഭിനേഷിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.