എറണാകുളത്ത് മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു

എറണാകുളം പിണർമുണ്ടയിൽ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശി ലിജ ആണ് കൊല്ലപ്പെട്ടത്. ഭാര്യ കഴുത്തുമുറിച് കോലപ്പെടുത്തിയ നിലയിൽ ആണ് കാണപ്പെട്ടത്. കുന്നത്തു നാട് പള്ളിക്കര സ്വദേശി ലിജ ( 41) ആണ് കൊലപ്പെട്ടത്. ഭർത്താവ് ഷുക്രു കൊലപാതകത്തിന് ശേഷം തൂങ്ങി മരിച്ചു. ഷുക്രു ഓഡീഷ സ്വദേശിയാണ്. ലിജ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ വച്ച് പുലർച്ചെ ആണ് മരിച്ചത്.