അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും കണ്ണൂരിലും കാസര്‍ഗോഡും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ബിൽകീസ് ബാനു കേസിൽ പ്രതികളെ മോചിപ്പിച്ചത് കേന്ദ്ര സർക്കാര്‍ അനുമതിയോടെ; പ്രതിഭാഗം അഭിഭാഷകൻ

ബിൽകീസ് ബാനു കേസിൽ നിർണായക വെളിപ്പെടുത്തൽ. കേസിൽ മുഴുവൻ പ്രതികളെയും മോചിപ്പിച്ചത് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ റിഷി മൽഹോത്ര വെളിപ്പെടുത്തി. ‘മോജോ സ്‌റ്റോറി’ യൂട്യൂബ് ചാനലിൽ ‘ബോട്ടംലൈൻ വിത്ത് ബർഖ’ എന്ന ചർച്ചാ പരിപാടിയിലായിരുന്നു അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്.പ്രതികളെ മോചിപ്പിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്ന് നിയമത്തിൽ പറയുന്നുണ്ടെന്ന് ബർഖ ദത്ത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതിഭാഗം അഭിഭാഷകൻ റിഷി മൽഹോത്രയുടെ പ്രതികരണം.

കേരള എന്‍ജിനീയറിങ് പ്രവേശന റാങ്ക് പട്ടിക പ്രസിദ്ധികരിച്ചു: ഒന്നാം സ്ഥാനം വിശ്വനാഥന്‍ ആനന്ദിന്

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജുവിനാണ് രണ്ടാം റാങ്ക്. മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും നാലാം റാങ്ക് തൃശ്ശൂര്‍ സ്വദേശിന് ആന്‍മരിയയും സ്വന്തമാക്കി. അഞ്ചാം റാങ്ക്‌ വയനാട് സ്വദേശി അനുപം ജോയ്ക്കാണ്. ഈ വര്‍ഷം 50,858 പേരാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. ജൂലൈ നാലിനായിരുന്നു പരീക്ഷ നടന്നത്. കീം സ്‌കോര്‍ ഓഗസ്റ്റ് 4ന് പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ്ടു മാര്‍ക്കു […]

കോട്ടയത്തെ വാടകവീട്ടില്‍ ഹാന്‍സ് നിര്‍മാണം, 500 കിലോ പാന്‍മസാല; യന്ത്രങ്ങളടക്കം പിടിച്ചെടുത്തു

വടവാതൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാന്‍സ് നിര്‍മാണ കേന്ദ്രത്തില്‍ എക്‌സൈസിന്റെ പരിശോധന. 20 ലക്ഷം രൂപ വിലവിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിനുള്ള യന്ത്രങ്ങളും 12 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

പെരുമാതുറ അപകടം; കാണാതായവര്‍ക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം പെരുമാതുറയിൽ മത്സ്യബന്ധത്തിനിടെ വള്ളം മറി‌ഞ്ഞ് കാണാതായ മൂന്ന് പേർക്ക് വേണ്ടിയുളള തിരച്ചിൽ തുടരുന്നു. കടൽമാർഗവും ആകാശമാർഗ്ഗവും തിരച്ചിൽ തുടരുകയാണ്. ഹെലികോപ്റ്ററിൽ നിന്ന് രക്ഷാപ്രവർത്തകർ കടലിലേക്കിറങ്ങി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ബോട്ട് അപകടത്തിൽപ്പെട്ട സ്ഥലത്തിന് സമീപമാണ് ഹെലികോപ്റ്ററിൽ നിന്ന് നാവികസേനാ ഉദ്യോഗസ്ഥൻ കടലിലേക്ക് ഇറങ്ങിയത്