സംസ്ഥാന എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജുവിനാണ് രണ്ടാം റാങ്ക്. മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും നാലാം റാങ്ക് തൃശ്ശൂര്‍ സ്വദേശിന് ആന്‍മരിയയും സ്വന്തമാക്കി. അഞ്ചാം റാങ്ക് വയനാട് സ്വദേശി അനുപം ജോയ്ക്കാണ്. ഈ വര്‍ഷം 50,858 പേരാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. ജൂലൈ നാലിനായിരുന്നു പരീക്ഷ നടന്നത്. കീം സ്‌കോര്‍ ഓഗസ്റ്റ് 4ന് പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ്ടു മാര്‍ക്കു കൂടി കണക്കാക്കിയാണ് റാങ്ക് ലിസ്റ്റ്.
കേരള എന്‍ജിനീയറിങ് പ്രവേശന റാങ്ക് പട്ടിക പ്രസിദ്ധികരിച്ചു: ഒന്നാം സ്ഥാനം വിശ്വനാഥന്‍ ആനന്ദിന്
