പരിശീലകന്‍ റൊണാള്‍ഡ് കോമാനെ ബാഴ്‌സലോണ പുറത്താക്കി; സാവി പകരക്കാരനായേക്കും

തുടർതോൽവികളിൽ നിന്ന് ടീമിനെ കരകയറ്റാൻ കഴിയാത്ത ഡച്ച് പരിശീലകൻ റൊണാൾഡ് കോമാനെ പുറത്താക്കി സ്പാനിഷ് ക്ലബ്ബ് എഫ്.സി ബാഴ്സലോണ. ക്ലബ്ബിന്റെ ഇതിഹാസ താരം സാവി ഹെർണാണ്ടസ് കോമാന് പകരക്കാരനായേക്കും. കഴിഞ്ഞ സീസണിലാണ് കോമാൻ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേറ്റത്. ലയണൽ മെസിയുമായി പോലും നല്ല ബന്ധം സ്ഥാപിക്കാൻ കഴിയാതിരുന്ന പരിശീലകനാണ് കോമാൻ.

അജയ് രത്ര ഇന്ത്യൻ ഫീൽഡിംഗ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകി

ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ അജയ് രത്ര ഇന്ത്യൻ ഫീൽഡിംഗ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകി. രത്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 39 വയസ്സുകാരനായ രത്ര 6 ടെസ്റ്റുകളും 12 ഏകദിനങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. നിലവിൽ അസം പരിശീലകനായ രത്ര മുൻപ് ഡൽഹി ക്യാപിറ്റൽസിനൊപ്പവും ഇന്ത്യൻ വനിതാ ടീമിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷിച്ച് ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കി ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎല്ലിനിടെ ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായിരുന്നു.

പുതിയ ഐപിഎല്‍ ടീമിനായി 3500 കോടിവരെ; അദാനിയും ഗോയങ്കയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളും കളത്തില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ (ഐ.പി.എല്‍.) അടുത്ത സീസണിലേക്കുള്ള പുതിയ രണ്ട് ഫ്രാഞ്ചൈസികളെ തിങ്കളാഴ്ച അറിയാം. തിങ്കളാഴ്ചയാണ് പുതിയ ടീമുകള്‍ക്കായുള്ള ലേല നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. ഓരോ ടീമിനും 7000 മുതല്‍ 10,000 കോടിരൂപ വരെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) വരുമാനം പ്രതീക്ഷിക്കുന്നത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില. ലേലത്തില്‍ പങ്കെടുക്കാനായി 22 കമ്പനികള്‍ അപേക്ഷ വാങ്ങിയിരുന്നെങ്കിലും പ്രധാനപ്പെട്ട അഞ്ച് കമ്പനികളാണ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്.

ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയം

പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. പാകിസ്താനായി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും അർധസെഞ്ചുറി നേടി.ഇന്ത്യൻ ബോളിങ് നിരയിൽ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 151 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്