ബൈച്ചുങ് ബൂട്ടിയക്ക് വന്‍ തോല്‍വി; കല്യാണ്‍ ചൗബെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനിലേക്കുള്ള(എഐഎഫ്എഫ്) തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് ജയം. ഇതിഹാസ താരം ബൈച്ചുങ് ബൂട്ടിയ തോല്‍വി നേരിട്ടപ്പോള്‍ മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറും ബംഗാളിലെ ബിജെപി എം എല്‍ എയുമായ കല്യാണ്‍ ചൗബെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെയാണ് ചൗബെ പ്രസിഡന്‍റാവുന്നത്. ഒരു സംസ്ഥാന അസോസിയോഷന്‍ മാത്രമാണ് ബൂട്ടിയയെ പിന്തുണച്ചത്. എഐഎഫ്‌എഫിന്‍റെ പ്രസിഡന്‍റാവുന്ന ആദ്യ ഫുട്ബോള്‍ താരമാണ് കല്യാണ്‍ ചൗബെ.