ഷോർട് ന്യൂസ് താൽക്കാലികമായി നിർത്തലാക്കുന്നു

ഏതാനും വർഷങ്ങളായി ലോകമെമ്പാടുമുള്ള വാർത്തകൾ ചുരുക്ക രൂപത്തിലാക്കി എളുപ്പത്തിൽ വായിച്ചെടുക്കാൻ പാകത്തിൽ നിങ്ങളിലേക്കെത്തിച്ചിരുന്ന ഷോർട് ന്യൂസ് സർവീസ് നിർത്തലാക്കാൻ തീരുമാനിച്ച വിവരം നിങ്ങളെ വ്യസന സമേതം അറിയിക്കുന്നു… ഈ കാലമത്രയും ഞങ്ങളോട് സഹകരിച്ച എല്ലാവര്ക്കും നന്ദി. ലൈവ് ന്യൂസ് ചാനലുകൾ തുടർന്നും ഞങ്ങളുടെ ആപ്പിൽ ലഭ്യമായിരിക്കും. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു…

വസ്തുതകൾ വളച്ചൊടിക്കുന്നു; അക്ഷയ് കുമാർ ചിത്രത്തിന് സുബ്രഹ്മണ്യൻ സ്വാമിയുടെ വക്കീൽ നോട്ടീസ്

അക്ഷയ് കുമാർ നായകനാവുന്ന ബി​ഗ് ബഡ്ജറ്റ് ചിത്രം എന്ന കാരണത്താൽ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് രാം സേതു. ഏറെ നാളായി കാര്യമായ വിവരങ്ങളൊന്നുമില്ലാതിരുന്ന ഈ ചിത്രം ഒരു നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. വസ്തുതകൾ വളച്ചൊടിക്കുന്നു എന്ന കാരണം കാട്ടി ബി.ജെ.പി നേതാവും മുൻ രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി അക്ഷയ് കുമാറിനും സിനിമയിൽ പ്രവർത്തിച്ച മറ്റുള്ളവർക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.

സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു

മലയാള സിനിമാ സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15-ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ സൗപര്‍ണികയില്‍ ആയിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരന്‍ ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ: ജയമണി. മക്കള്‍: ജയശേഖര്‍, ജയശ്രീ, ജയദേവ്. മരുമക്കള്‍: അഡ്വ. സുധീന്ദ്രന്‍, മീര. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ ഇളയ സഹോദരനാണ്. സംസ്‌കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍.

ദുൽഖറും ഇനി 100 കോടി ക്ലബ്ബിൽ

ദുൽഖർ സൽമാൻ നായകനായി എത്തി വൻ ഹിറ്റായി മാറിയ സിനിമയാണ് ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കന്‍ഡ് ഷോയുടെ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആയിരുന്നു കുറുപ്പിന്റേയും സംവിധായകൻ. ഇപ്പോഴിതാ ആ​ഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത് 112 കോടിയാണെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റർ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്.

‘തൃഷ രാഷ്ട്രീയത്തിലേക്കില്ല’; റിപ്പോർട്ടുകൾ തള്ളി നടിയുടെ അമ്മ

നടി തൃഷ കൃഷ്ണൻ കോൺഗ്രസിൽ ചേരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി അമ്മ ഉമാ കൃഷ്ണൻ. മകളുടെ രാഷ്ട്രീയ പ്രവേശത്തെ ചൊല്ലിയുള്ള റിപ്പോർട്ടുകൾ സമ്പൂർണമായി അടിസ്ഥാനരഹിതമാണ് എന്നും ഇപ്പോൾ അഭിനയത്തിൽ മാത്രമാണ് അവരുടെ ശ്രദ്ധയെന്നും ഉമ പറഞ്ഞു.