കെഎസ്ആര്‍ടിസിയിലെ 12 മണിക്കൂര്‍ ഡ്യൂട്ടി: മൂന്നാം വട്ട ചര്‍ച്ചയും പരാജയം, അധികവേതനം വേണമെന്ന് സിഐടിയു

കെഎസ്ആര്‍ടിസിയിൽ 12 മണിക്കൂര്‍ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ – ഗതാഗതമന്ത്രിമാര്‍ തൊഴിലാളി യൂണിയനുകളുമായി നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശം സിഐടിയു യൂണിൻ അംഗീകരിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞെങ്കിലും മന്ത്രി പറഞ്ഞ രീതിയിൽ അല്ല സിഐടിയു നിര്‍ദേശം അംഗീകരിച്ചതെന്നും അധിക സമയം ജോലി ചെയ്താൽ അധിക വേതനം വേണമെന്നാണ് സിഐടിയു നിലപാടെന്നും സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

‘ഹിന്ദു അഭയാർത്ഥികൾ പാക്കിസ്ഥാനിലേക്ക് മടങ്ങുന്നു’; 18 മാസത്തിനിടെ തിരികെ പോയത് 1500 പേർ, റിപ്പോർട്ട്

18 മാസത്തിനിടെ പാക്കിസ്ഥാനിൽ നിന്നിള്ള 1500 ഹിന്ദു കുടിയേറ്റക്കാർ തിരിച്ചുപോയതായി റിപ്പോർട്ട്. രാജ്യത്തെ പൌരത്വം നൽകുന്നതുമായി ബന്ധപ്പെട്ട കർശന നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവർ തിരികെ പോയത്. പാകിസ്ഥാനിൽ അതിക്രമങ്ങൾ മൂലമാണ് ഇവർ ഇന്ത്യയിലേക്ക് കുടിയേറിയത്. ഇന്ത്യയിലേക്ക് വന്നെങ്കിലും പൌരത്വം ലഭിക്കാത്തതിനാൽ 2022 ജനുവരി മുതൽ ജൂലൈ വരെ മാത്രം 334 പാകിസ്ഥാൻ ഹിന്ദു അഭയാർത്ഥികൾ പാകിസ്ഥാനിലേക്ക് മടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു

‘പരാമർശം രാഷ്ട്രീയ പ്രേരിതം, അംഗീകരിക്കാനാകില്ല’; ഗവർണർക്കെതിരെ 50 ചരിത്രകാരൻമാർ, ഒപ്പം അധ്യാപകരും

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരായ ഗവർണറുടെ ക്രിമിനൽ പരാമർശത്തിന് എതിരെ ചരിത്രകാരന്മാർ രംഗത്ത്. അപകീർത്തികരവും രാഷ്ട്രീയ പ്രേരിതവുമായ ഗവർണറുടെ പരാമർശം അംഗീകരിക്കാനാകില്ലെന്നും ഗവർണർ ഇത് നിർത്തണം എന്നും 50 ചരിത്രകാരൻമാരും പ്രമുഖ സർവകലാശാലകളിലെ അധ്യാപകരും ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഓണത്തിന് മുൻപ് എല്ലാവർക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി

ഓണത്തിന് മുൻപ് എല്ലാ കിറ്റും എല്ലാവർക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഓണകിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശപ്പ് രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്യവട്ടം കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിയിൽ പൂട്ടിയിട്ടു

കാര്യവട്ടം സ‍ർക്കാർ കോളജില്‍ പ്രസിൻപ്പിലിനെ എസ്.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു. അച്ചടക്ക നടപടി നേരിട്ട എസ്.എഫ്ഐ പ്രവർത്തകന് വീണ്ടും അഡ്മിഷൻ നൽകണമെന്നാവശ്യപ്പെട്ടാണ് പ്രിൻസിസിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. കോളേജ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകരെ ലാത്തിചാർജ്ജ് ചെയ്ത മാറ്റിയാണ് പ്രിൻസിപ്പിലിനെ മുറിക്ക് പുറത്തിറക്കിയത്.