ഓണത്തിന് മുൻപ് എല്ലാവർക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി

ഓണത്തിന് മുൻപ് എല്ലാ കിറ്റും എല്ലാവർക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഓണകിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശപ്പ് രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാലകളില്‍ 6 വര്‍ഷം നടന്ന നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണം: ഗവര്‍ണര്‍ക്ക് പ്രതിപക്ഷനേതാവിന്‍റെ കത്ത്

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ബന്ധു നിയമനവും സ്വജനപക്ഷപാതവും കാട്ടി, മികവിന്‍റേയും ആശയസംവാദങ്ങളുടെയും വിളനിലമാകേണ്ട സര്‍വകലാശാലകളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

വിദേശ ഗോതമ്പ് വേണ്ട രാജ്യത്തെ പട്ടിണി മാറ്റാൻ; ഗോതമ്പ് ഇറക്കുമതി ചെയ്യില്ല

വിദേശത്ത് നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ  ആലോചിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ സ്റ്റോക്ക് ഇപ്പോഴും രാജ്യത്ത് ഇന്ത്യയിൽ ഉണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വ്യക്തമാക്കുന്നു.

മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നിറിയിപ്പ്. നാളെ മൂന്ന് ജില്ലകളിലും മറ്റന്നാൾ അഞ്ച് ജില്ലകളിലുമാണ് യെല്ലോ അലേർട്ട്. 2022 ആഗസ്റ്റ് 22 മുതൽ ആഗസ്റ്റ് 26വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള – ലക്ഷദ്വീപ് – കർണ്ണാടക തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിനു തടസമില്ല.

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ തുടങ്ങി എഎപി

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ കളംപിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി എഎപി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കാനാണ് പാര്‍ട്ടി നീക്കം. അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് കെജ്‌രിവാള്‍ ഗുജറാത്ത് സന്ദര്‍ശിക്കുന്നത്.