വസ്തുതകൾ വളച്ചൊടിക്കുന്നു; അക്ഷയ് കുമാർ ചിത്രത്തിന് സുബ്രഹ്മണ്യൻ സ്വാമിയുടെ വക്കീൽ നോട്ടീസ്

അക്ഷയ് കുമാർ നായകനാവുന്ന ബി​ഗ് ബഡ്ജറ്റ് ചിത്രം എന്ന കാരണത്താൽ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് രാം സേതു. ഏറെ നാളായി കാര്യമായ വിവരങ്ങളൊന്നുമില്ലാതിരുന്ന ഈ ചിത്രം ഒരു നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. വസ്തുതകൾ വളച്ചൊടിക്കുന്നു എന്ന കാരണം കാട്ടി ബി.ജെ.പി നേതാവും മുൻ രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി അക്ഷയ് കുമാറിനും സിനിമയിൽ പ്രവർത്തിച്ച മറ്റുള്ളവർക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.