കാനഡയിൽ ആക്രമണ പരമ്പര. 10പേരെ കുത്തിക്കൊന്നു

കാനഡയിൽ ആക്രമണ പരമ്പര. സസ്കാച്വാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണ പരമ്പര ഉണ്ടായത്. പത്ത് പേരെ കുത്തിക്കൊന്നു. 15പേർക്ക് പരിക്ക്. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്രണ്ട് യുവാക്കളാണ് സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആക്രമണം നടത്തിയത് . പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു

‘ഓണാഘോഷത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ്’; അതിഥി തൊഴിലാളികള്‍ പിടിയില്‍

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട. പെരിന്തല്‍മണ്ണ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഏക്സൈസ് സംഘം നടത്തിയ ഓണം സ്‌പെഷ്യല്‍ ഡ്രൈവിലാണ് കഞ്ചാവുമായി അതിഥി തൊഴിലാളികളെ പിടികൂടിയത്. അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ അതിവാര്‍ ഷേഖ്, ബലിയാറ, സൗത്ത് 24 പര്‍ഗാനാസ്, വെസ്റ്റ് ബംഗാള്‍, (31), ഫുള്‍ ഷാദ് ഷേഖ്, രാജ്ഭട്ടി, ബര്‍ദ്വാന്‍ ഡിസ്ട്രിക്ട്, വെസ്റ്റ് ബംഗാള്‍ (43) എന്നിവരാണ് പിടിയിലായത്.

യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു

വഴിക്കടവില്‍ യാത്രക്കാരിയായ യുവതിയെ ഓട്ടോഡ്രൈവര്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഓട്ടോ വഴി തിരിച്ച് വിട്ട് കാട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സംഭവവുമയി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബു എന്ന ബാബുവിനെ പോലീസ് പിടികൂടി. വൈകിട്ട് ജോലി കഴിഞ്ഞു മടങ്ങവെയാണ് യുവതിക്കെതിരെ പീഡനമുണ്ടായത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഹരിയാനയിൽ സർവകലാശാലാ ക്യാംപസിൽ വെടിവയ്പ്

ദയാനന്ദ് യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്ന വെടിവയ്പിൽ രണ്ടു വിദ്യാർഥികളുൾപ്പെടെ നാലു പേർക്ക് പരുക്ക്. യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ ക്യാംപസിലെ ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങി ഒന്നര മണിക്കൂറിനുള്ളിലായിരുന്നു വെടിവയ്പ്. പുറത്തുനിന്നെത്തിയ അക്രമികൾ വിദ്യാർഥികളിലൊരാളുമായി വാക്കുതർക്കത്തിനിടെ വെടിവയ്പു നടത്തിയ ശേഷം വാഹനത്തിൽ സ്ഥലംവിട്ടു.പണമിടപാടു തർക്കത്തിൽ തുടങ്ങിയ സംഘർഷം വെടിവയ്പിൽ കലാശിച്ചതാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് എം.ഡി.എം.എയുമായി രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിലുള്ള പുതിയകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും എം.ഡി.എം.എയുമായി രണ്ട് വിദ്യാർത്ഥികൾ കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. അഞ്ചൽ അഗസ്ത്യക്കോട് സുധീർ മൻസിലിൽ മുഹമ്മദ് മുനീർ(19), അഞ്ചൽ അരീക്കൽ പുത്തൻ വീട്ടിൽ അഭയ് കൃഷ്ണൻ (18) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.770 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.