Latest News

മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി ഉടന്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. മോന്‍സനെതിരെ നേരത്തെ പോക്‌സോ കേസെടുത്തിരുന്നു. സൗന്ദര്യവര്‍ദ്ധക ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ഡോ​ക്ട​ർ എം. ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു

അ​ർ​ബു​ദ രോ​ഗ വി​ദ​ഗ്ധ​ൻ ഡോ​ക്ട​ർ എം. ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു. 81 വ​യ​സാ​യി​രു​ന്നു. രാ​ജ്യ​ത്തെ മു​തി​ർ​ന്ന അ​ർ​ബു​ദ​ രോ​ഗ വി​ദ​ഗ്ധ​രി​ൽ ഒ​രാ​ൾ കൂടിയായിരുന്നു. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​ണ്. കൃ​ഷ്ണ​ൻ നാ​യ​ർക്ക് രാ​ജ്യം പ​ദ്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കാ​ൻ​സ​ർ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി​രു​ന്നു. കാ​ൻ​സ​ർ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ത്തി​ലു​ള്ള നി​ര​വ​ധി സം​ഘ​ട​ന​ക​ളി​ലും അം​ഗ​മാ​യിരുന്നു.

പരിശീലകന്‍ റൊണാള്‍ഡ് കോമാനെ ബാഴ്‌സലോണ പുറത്താക്കി; സാവി പകരക്കാരനായേക്കും

തുടർതോൽവികളിൽ നിന്ന് ടീമിനെ കരകയറ്റാൻ കഴിയാത്ത ഡച്ച് പരിശീലകൻ റൊണാൾഡ് കോമാനെ പുറത്താക്കി സ്പാനിഷ് ക്ലബ്ബ് എഫ്.സി ബാഴ്സലോണ. ക്ലബ്ബിന്റെ ഇതിഹാസ താരം സാവി ഹെർണാണ്ടസ് കോമാന് പകരക്കാരനായേക്കും. കഴിഞ്ഞ സീസണിലാണ് കോമാൻ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേറ്റത്. ലയണൽ മെസിയുമായി പോലും നല്ല ബന്ധം സ്ഥാപിക്കാൻ കഴിയാതിരുന്ന പരിശീലകനാണ് കോമാൻ.

തീ​പി​ടി​ച്ച് ഇ​ന്ധ​ന വി​ല; വീ​ണ്ടും കൂ​ട്ടിന

പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ 28 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ളി​ന് 6.65 രൂ​പ​യും ഡീ​സ​ലി​ന് 7.53രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ളി​ന് 108.60 രൂ​പ​യും ഡീ​സ​ലി​ന് 102.43 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 110.59 രൂ​പ​യും ഡീ​സ​ലി​ന് 104.30 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 108.82 രൂ​പ​യും 102.66 രൂ​പ​യു​മാ​ണ്.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 138 അ​ടി ക​ട​ന്നു

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 138 അ​ടി പി​ന്നി​ട്ടു. 138.05 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. സെ​ക്ക​ൻ​ഡി​ൽ 5800 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്പോ​ൾ 2300 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്കൊ​ഴു​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ല്ലെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഡാം ​തു​റ​ക്കും. ത​മി​ഴ്നാ​ട് ഇ​ക്കാ​ര്യം കേ​ര​ള​ത്തെ അ​റി​യി​ച്ചി​രു​ന്നു.