വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം; ബഹിരാകാശ ചിത്രം പുറത്തുവിട്ട് നാസ

ലോകഗതി മാറ്റിമറിക്കാൻ കാരണമായ അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം ബഹിരാകാശത്ത് വെച്ച് കാണുമ്പോൾ എങ്ങനെയായിരുന്നു എന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ. ദുരന്തത്തിന്റെ 21-ാം വർഷികത്തേൊട് അനുബന്ധിച്ചാണ് ലോകത്തിനു മുമ്പാകെ ഇക്കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത്. അന്ന് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുണ്ടായിരുന്ന ഫ്രാങ്ക് കൾബേറ്റ്‌സണാണ് അമേരിക്കയുടെ അഭിമാന സ്തംഭങ്ങൾ തീയും പുകയുമായി തകർന്നടിഞ്ഞു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ബഹിരാകാശത്തുവെച്ച് പകർത്തിയത്.