ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകൾ ഉണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യത്തിൽ അറിയിപ്പുണ്ടായിട്ടില്ല.ഇരുപത് വർഷത്തോളം നീണ്ട എസ്‍സിഒ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.
ഷാങ്ഹായി കോർപറേഷൻ യോഗം; നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിൽ
