ചൈനയിൽ ശക്തമായ ഭൂചലനം, അനുശോചനമറിയിച്ച് ഇന്ത്യ

ചൈനയിൽ ഇന്നലെയുണ്ടായശക്തമായ ഭൂചലനത്തിൽ 46 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലെ ലുഡിംഗ് കൗണ്ടിയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.പ്രാദേശിക സമയം ഉച്ചയ്ക്ക് 12:25 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 29.59 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 102.08 ഡിഗ്രി കിഴക്കൻ രേഖാംശത്തിലും 16 കിലോമീറ്റർ ആഴത്തിലാണെന്ന് ചൈനീസ് ഭൂചലന നെറ്റ്‌വർക്ക് സെന്ററിനെ ഉദ്ധരിച്ച് സർക്കാർ നടത്തുന്ന ന്യൂസ് ഏജൻസിയായ സിൻഹ്വ റിപ്പോർട്ട് ചെയ്യുന്നു.