കാനഡയിൽ ആക്രമണ പരമ്പര. 10പേരെ കുത്തിക്കൊന്നു

കാനഡയിൽ ആക്രമണ പരമ്പര. സസ്കാച്വാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണ പരമ്പര ഉണ്ടായത്. പത്ത് പേരെ കുത്തിക്കൊന്നു. 15പേർക്ക് പരിക്ക്. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്രണ്ട് യുവാക്കളാണ് സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആക്രമണം നടത്തിയത് . പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു

ഹര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഇന്‍സമാം

ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് മുമ്പ് നടന്ന ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. പാകിസ്താന്‍ അണ്‍ടോള്‍ഡ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഇന്‍സമാം ഇക്കാര്യം പറയുന്നത്.

‘രാജ്യത്തിന്റെ ശത്രു’; ബൈഡനെതിരെ ആഞ്ഞടിച്ച് ട്രംപ്

യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ രാജ്യത്തിന്റെ ശത്രുവാണെന്ന് ട്രംപ് വിമര്‍ശിച്ചു. പെന്‍സില്‍വാനിയയില്‍ ശനിയാഴ്ച നടന്ന റാലിക്കിടെയാണ് പ്രസിഡന്റിന് നേരെയുള്ള ട്രംപിന്റെ ആക്രമണം. ഫ്‌ളോറിഡയിലെ ട്രംപിന്റെ വീട്ടില്‍ കഴിഞ്ഞ മാസം എഫ്ബിഐ പരിശോധന നടന്നതും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ രൂക്ഷ പ്രതികരണങ്ങള്‍. നീതിയുടെ പരിഹാസമാണ് ആ റെയ്‌ഡെന്നും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തിരിച്ചടിയുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

പ്രളയത്തിൽ തകർന്ന് പാക്കിസ്ഥാൻ; മരിച്ചവരുടെ എണ്ണം 1300 കടന്നു, രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിൽ

പാക്കിസ്ഥാനെ പകുതിയോളം മുക്കിയ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1300 കടന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുമ്പോഴും മരണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 പേർ മരിച്ചു. ജൂൺ മുതൽ 1,290 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) ശനിയാഴ്ച അറിയിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം, പാകിസ്ഥാൻ സർക്കാർ ഏജൻസികളും സ്വകാര്യ എൻജിഒകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.

അമേരിക്കൻ നഗരത്തെ ഭീതിയിലാഴ്ത്തിയ അഞ്ച് മണിക്കൂറുകൾ, ഒടുവിൽ റാഞ്ചിയ വിമാനം ലാന്റ് ചെയ്തു

അമേരിക്കയിലെ മിസിസിപ്പിയിലെ ജനങ്ങളെയും സുരക്ഷാ ഉ​ദ്യോ​ഗസ്ഥരെയും ഉദ്വേ​ഗത്തിന്റെ മുൾമുനയിൽ നിർത്തിയ വിമാന റാഞ്ചലും ഭീഷണിയും അവസാനിച്ചു. ടുപെലോ നഗരത്തില്‍ വാള്‍മാര്‍ട്ടിന്‍റെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തി പൈലറ്റ് മണിക്കൂറുകളോളമാണ് പരിഭ്രാന്തി പരത്തിയത്. എന്നാൽ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. സ്ഥിതിഗതികൾ പരിഹരിച്ചുവെന്നും ആർക്കും പരിക്കില്ലെന്നും ഗവർണർ ടേറ്റ് റീവ്സ് ട്വിറ്ററിൽ അറിയിച്ചു.