യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ രാജ്യത്തിന്റെ ശത്രുവാണെന്ന് ട്രംപ് വിമര്‍ശിച്ചു. പെന്‍സില്‍വാനിയയില്‍ ശനിയാഴ്ച നടന്ന റാലിക്കിടെയാണ് പ്രസിഡന്റിന് നേരെയുള്ള ട്രംപിന്റെ ആക്രമണം. ഫ്‌ളോറിഡയിലെ ട്രംപിന്റെ വീട്ടില്‍ കഴിഞ്ഞ മാസം എഫ്ബിഐ പരിശോധന നടന്നതും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ രൂക്ഷ പ്രതികരണങ്ങള്‍. നീതിയുടെ പരിഹാസമാണ് ആ റെയ്‌ഡെന്നും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തിരിച്ചടിയുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
‘രാജ്യത്തിന്റെ ശത്രു’; ബൈഡനെതിരെ ആഞ്ഞടിച്ച് ട്രംപ്
