ആര്‍ട്ടിമിസിന്‍റെ വിക്ഷേപണം ഈ ആഴ്ചയുണ്ടാകില്ലെന്ന് നാസ

ചാന്ദ്രദൗത്യമായ ആര്‍ട്ടിമിസിന്‍റെ മൂന്നാം വിക്ഷേപണശ്രമം ഈ ആഴ്ചയുണ്ടാകില്ലെന്ന് നാസ. സാഹചര്യങ്ങൾ അനുകൂലമായാൽ സെപ്തംബര്‍ 19നും ഒക്ടോബര്‍ നാലിനും ഇടയിലോ, അല്ലെങ്കിൽ ഒക്ടോബര്‍ 17നും 31നും ഇടയിലോ ഉള്ള സര്‍ക്കിളിൽ വിക്ഷേപിക്കാനായിരിക്കും ശ്രമമെന്ന് നാസ അറിയിച്ചു. തുടരെയുണ്ടായ ഹൈട്രജൻ ചോര്‍ച്ചയെ തുടര്‍ന്നാണ് ആര്‍ട്ടിമിസ് രണ്ടാം വിക്ഷേപണ ശ്രമവും പരാജയപ്പെട്ടത്. വിക്ഷേപണത്തിനുള്ള ഈ സര്‍ക്കിൾ 9നാണ് അവസാനിക്കുക. എന്നാൽ അതിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കാനാവാത്തതിനാലാണ് മൂന്നാം ശ്രമം തിടുക്കപ്പെട്ട് വേണ്ടെന്ന തീരുമാനത്തിൽ നാസ എത്തിയത്.

ടാക്‌സികളെല്ലാം ഒരേ സ്ഥലത്തേക്ക് അയച്ച് ഹാക്കര്‍മാര്‍; റഷ്യന്‍ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

ഓണ്‍ലൈന്‍ ടാക്‌സി സേവനമായ യാന്റെക്‌സ് ടാക്‌സിയുടെ സോഫ്റ്റ് വെയര്‍ കയ്യടക്കിയ ഹാക്കര്‍മാര്‍ ഡസന്‍ കണക്കിന് കാറുകളെ ഒരേ സ്ഥലത്തേക്ക് തന്നെ അയച്ചു. ഇത് മൂന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിനിടയാക്കി. യാന്റെക്‌സിന്റെ സുരക്ഷ ഭേദിച്ച ഹാക്കര്‍മാര്‍ വ്യാജ ബുക്കിങുകള്‍ നടത്തിയാണ് ഡ്രൈവര്‍ഡമാരെ ഒരേ സ്ഥലത്തേക്ക് അയച്ചത്. മോസ്‌കോയിലെ പ്രധാന ഇടങ്ങളിലൊന്നായ കുറ്റ്‌സോവ്‌സ്‌കി പ്രോസ്‌പെക്ടിലേക്കാണ് കാറുകള്‍ എത്തിച്ചേര്‍ന്നത് ഇവിടെയാണ് ഹോട്ടല്‍ യുക്രൈന്‍ സ്ഥിതി ചെയ്യുന്നത്.

ജനരോഷം ഭയന്ന് നാട് വിട്ട് ഓടേണ്ടി വന്ന ഗോതബായ രജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി; പുഷ്പങ്ങള്‍ വിതറി വരവേറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയോടെയുണ്ടായ ജനരോഷം ഭയന്ന് നാട് വിട്ട് ഓടേണ്ടി വന്ന ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ നാട്ടില്‍ തിരിച്ചെത്തി. ഏഴ് ആഴ്ചകളോളം ലങ്കയില്‍ നിന്നും മാറിനിന്ന ശേഷമാണ് പ്രസിഡന്റ് തിരിച്ചെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിമാനത്തില്‍ വന്നിറങ്ങിയ രജപക്‌സെയ്ക്ക് ബൊക്കെ നല്‍കിയും രജപക്‌സെ നടക്കുന്ന വഴികളില്‍ പുഷ്പങ്ങള്‍ വിതറിയുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേറ്റത്. സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനം പ്രസിഡന്റിന്റെ വസിതി ഉള്‍പ്പെടെ കയ്യേറിയിരുന്നു.

മങ്കിപോക്സിന്റെ പുതിയ വകഭേദം യുകെയിൽ കണ്ടെത്തി

യുകെയില്‍ മങ്കിപോക്സിന്‍റെ പുതിയൊരിനം കൂടി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതുവരെ കണ്ടെത്തിയ കേസുകളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വൈറസ് . പുതിയ ഇനത്തിന്‍റെ ലക്ഷണങ്ങള്‍, രോഗതീവ്രത എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.വെസ്റ്റ് ആഫ്രിക്കയില്‍ പോയി തിരികെയെത്തിയ ആളിലാണ് രോഗം കണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വെസ്റ്റ് ആഫ്രിക്ക- സെൻട്രല്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണെമന്നാണ് യുകെ നാഷണല്‍ ഹെല്‍ത്ത് ഏജൻസി അറിയിക്കുന്നത്.

ഗോട്ടബയ രാജപക്സെ തിരിച്ചെത്തുന്നു; ശ്രീലങ്കയ്ക്ക് വായ്പ നൽകാമെന്ന് ഐഎംഎഫ്

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇന്നു തിരിച്ചെത്തും. ആദ്യം മാലദ്വീപിലും പിന്നീട് സിംഗപ്പൂരിലും തുടർന്നു തായ്​ലൻഡിലും കഴിഞ്ഞശേഷമാണു മടക്കം. 1948 ൽ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. നിലവിൽ 5100 കോടി ഡോളർ വിദേശ കടമുണ്ട്. അതിൽ 2800 കോടി ഡോളർ 2027 ന് മുൻപ് തിരികെ നൽകണം.ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 4 വർഷംകൊണ്ട് 290 കോടി യുഎസ് ഡോളർ വായ്പ […]