ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് മുമ്പ് നടന്ന ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. പാകിസ്താന്‍ അണ്‍ടോള്‍ഡ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഇന്‍സമാം ഇക്കാര്യം പറയുന്നത്.
ഹര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഇന്‍സമാം
