പാലക്കാട് ഒരേദിവസം മൂന്ന് പോക്‌സോ കേസ് പ്രതികള്‍ക്ക് കഠിനതടവ്; ശിക്ഷ തൊണ്ണൂറ് വയസുകാരന് ഉള്‍പ്പെടെ

പാലക്കാട് ഒരേ ദിവസം മൂന്ന് പോക്സോ കേസ് പ്രതികള്‍ക്ക് കഠിനതടവ്.കല്ലടിക്കോട് 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ തൊണ്ണൂറ് വയസുകാരന് 3 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് പട്ടാമ്പി അതിവേഗ പോക്സോ കോടതി ശിക്ഷ മൂന്ന് വര്‍ഷമായി കുറച്ചത്. മദ്രസയില്‍വെച്ച് 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വര്‍ഷമാണ് കഠിന തടവ് കോടതി വിധിച്ചത്.മണ്ണാര്‍ക്കാട് മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 5 വര്‍ഷവും ശിക്ഷ […]

60 കഴിഞ്ഞ പട്ടിക വർഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണ സമ്മാനം; ആയിരം രൂപവീതം നൽകും

60 വയസ്സു കഴിഞ്ഞ പട്ടിക വർഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി 1,000രൂപ വീതം നൽകും. 60,602 പേർക്കാണ് ഓണ സമ്മാനം നൽകുക. ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ലൈഫ് പദ്ധതി പ്രകാരം വന്യജീവി സങ്കേതങ്ങളുടെ ഉള്ളിലും സങ്കേതങ്ങളോട് ചേർന്നുവരുന്ന പ്രദേശത്തും അതീവ ദുർഘട പ്രദേശത്തും വീട് വയ്ക്കുന്ന പട്ടികവർഗക്കാർക്ക് ധനസഹായം 6 ലക്ഷം രൂപയായി ഏകീകരിച്ച് ഉത്തരവിറക്കാനും മന്ത്രിസഭ തീരുമാനിച്ചു.

നൂറ് കിലോ ഹാഷിഷുമായി പ്രവാസി പിടിയില്‍; വില കോടികള്‍

ഈജിപ്ത് സ്വദേശിയെയാണ് കുവൈത്ത് ലഹരി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയ ഇയാളെ അധികൃതര്‍ പിടികൂടുകയായിരുന്നു. കുവൈത്തില്‍ മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. തന്റെ സഹോദരന്‍ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട് കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടതാണെന്ന് ഇയാള്‍ സമ്മതിച്ചു. ഇറാഖില്‍ നിന്നുള്ള ലഹരി കടത്തുകാരനുമായി ബന്ധമുണ്ടെന്നും ഇയാള്‍ ഇറാനില്‍ നിന്ന് ലഹരിമരുന്ന് ഫൈലക ദ്വീപിന് സമീപമുള്ള മിസ്‌കാന്‍ ഐലന്‍ഡിലെ തീരത്തേക്ക് വലിച്ചെറിയുകയാണ് ചെയ്തിരുന്നതെന്നും പ്രതി കുറ്റസമ്മതം നടത്തി.

വഖഫ് നിയമനം പിഎസ്‍സിക്ക് വിട്ടത് റദ്ദാക്കാൻ സര്‍ക്കാര്‍, ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം, നാളെ ബിൽ സഭയില്‍

വഖഫ് ബോര്‍ഡ് നിയമനം പിഎസ്എസിക്കു വിട്ട തീരുമാനം റദ്ദാക്കാൻ നടപടിയുമായി സര്‍ക്കാര്‍. തീരുമാനം റദ്ദാക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ബിൽ നാളെ നിയമസഭയിൽ കൊണ്ടുവരും. അജണ്ടയ്ക്ക് പുറത്തായാണ് ബിൽ കൊണ്ടുവരിക. വിവിധ മുസ്ലിം സംഘടനകളുടെ എതിര്‍പ്പിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ പിന്നോട്ടുപോക്ക്. പിഎസ്‍സിക്ക് പകരം നിയമനത്തിന് പുതിയ സംവിധാനം വരും. അപേക്ഷ പരിശോധിക്കാൻ ഓരോ വര്‍ഷവും അഭിമുഖ ബോര്‍ഡും പരിഗണനയിലുണ്ട്.

ഫ്രഞ്ച് പ്രതിരോധതാരം വെസ്ലി ഫോഫാനയെ സ്വന്തമാക്കി ചെല്‍സി

ഫ്രാന്‍സിന്റെ പ്രതിരോധതാരം വെസ്ലി ഫോഫാനയെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സി. ലെസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് ഫോഫാന ചെല്‍സിയിലെത്തുന്നത്. ഏകദേശം 646 കോടി രൂപ മുടക്കിയാണ് ചെല്‍സി ഫോഫാനയെ റാഞ്ചിയത്. 21 കാരനായ ഫോഫാന ഏഴുവര്‍ഷത്തെ കരാറിലാണ് ചെല്‍സിയിലെത്തുന്നത്. പുതിയ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെല്‍സി ടീമിലെത്തിക്കുന്ന മൂന്നാമത്തെ പ്രതിരോധതാരമാണ് ഫോഫാന. നേരത്തേ നാപ്പോളിയില്‍ നിന്ന് വെറ്ററന്‍ താരം കലിദോ കൗലിബാലിയെയും ബ്രൈട്ടണില്‍ നിന്ന് മാര്‍ക്ക് കുക്കുറെല്ലയേയും ചെല്‍സി ടീമിലെത്തിച്ചിരുന്നു.