വഖഫ് ബോര്‍ഡ് നിയമനം പിഎസ്എസിക്കു വിട്ട തീരുമാനം റദ്ദാക്കാൻ നടപടിയുമായി സര്‍ക്കാര്‍. തീരുമാനം റദ്ദാക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ബിൽ നാളെ നിയമസഭയിൽ കൊണ്ടുവരും. അജണ്ടയ്ക്ക് പുറത്തായാണ് ബിൽ കൊണ്ടുവരിക. വിവിധ മുസ്ലിം സംഘടനകളുടെ എതിര്‍പ്പിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ പിന്നോട്ടുപോക്ക്. പിഎസ്‍സിക്ക് പകരം നിയമനത്തിന് പുതിയ സംവിധാനം വരും. അപേക്ഷ പരിശോധിക്കാൻ ഓരോ വര്‍ഷവും അഭിമുഖ ബോര്‍ഡും പരിഗണനയിലുണ്ട്.
വഖഫ് നിയമനം പിഎസ്‍സിക്ക് വിട്ടത് റദ്ദാക്കാൻ സര്‍ക്കാര്‍, ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം, നാളെ ബിൽ സഭയില്‍
