ഈജിപ്ത് സ്വദേശിയെയാണ് കുവൈത്ത് ലഹരി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയ ഇയാളെ അധികൃതര്‍ പിടികൂടുകയായിരുന്നു. കുവൈത്തില്‍ മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. തന്റെ സഹോദരന്‍ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട് കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടതാണെന്ന് ഇയാള്‍ സമ്മതിച്ചു. ഇറാഖില്‍ നിന്നുള്ള ലഹരി കടത്തുകാരനുമായി ബന്ധമുണ്ടെന്നും ഇയാള്‍ ഇറാനില്‍ നിന്ന് ലഹരിമരുന്ന് ഫൈലക ദ്വീപിന് സമീപമുള്ള മിസ്‌കാന്‍ ഐലന്‍ഡിലെ തീരത്തേക്ക് വലിച്ചെറിയുകയാണ് ചെയ്തിരുന്നതെന്നും പ്രതി കുറ്റസമ്മതം നടത്തി.
നൂറ് കിലോ ഹാഷിഷുമായി പ്രവാസി പിടിയില്‍; വില കോടികള്‍
