പാലക്കാട് ഒരേദിവസം മൂന്ന് പോക്‌സോ കേസ് പ്രതികള്‍ക്ക് കഠിനതടവ്; ശിക്ഷ തൊണ്ണൂറ് വയസുകാരന് ഉള്‍പ്പെടെ

പാലക്കാട് ഒരേ ദിവസം മൂന്ന് പോക്സോ കേസ് പ്രതികള്‍ക്ക് കഠിനതടവ്.കല്ലടിക്കോട് 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ തൊണ്ണൂറ് വയസുകാരന് 3 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് പട്ടാമ്പി അതിവേഗ പോക്സോ കോടതി ശിക്ഷ മൂന്ന് വര്‍ഷമായി കുറച്ചത്. മദ്രസയില്‍വെച്ച് 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വര്‍ഷമാണ് കഠിന തടവ് കോടതി വിധിച്ചത്.മണ്ണാര്‍ക്കാട് മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 5 വര്‍ഷവും ശിക്ഷ വിധിച്ചു.