നെടുമ്പാശേരി വിമാനത്താവളത്തിൽ വൻലഹരിവേട്ട; പാലക്കാട്‌ സ്വദേശിയിൽ നിന്ന് 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്‌വേയിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരൻ നായർ എന്ന യാത്രക്കാരനിൽ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് നർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലിൽ മെഥാ ക്വിനോൾ ആണെന്നാണ് നിഗമനം. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്തരാഷ്ട്ര മാർക്കറ്റിൽ അറുപതു കോടിയോളം വിലവരും. ബാഗിന്റെ രഹസ്യ അറിയിൽ ആണ് ലഹരിവസ്തു ഒളിപ്പിച്ചിരുന്നത്.

ലിബിയയിലെ ആദ്യ ചാവേർ മലയാളിയെന്ന് ഐഎസ്ഐഎസ് വെളിപ്പെടുത്തൽ

ലിബിയയിൽ ആദ്യ ചാവേർ ആക്രമണം നടത്തിയ ഇന്ത്യക്കാരൻ ഒരു മലയാളിയാണെന്ന് വെളിപ്പെടുത്തൽ. ഐഎസ്ഐഎസ് മുഖപത്രമായ വോയ‍്സ് ഓഫ് ഖുറാസനിലാണ് വെളിപ്പെടുത്തൽ. ഐഎസ്ഐഎസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളി ആണെന്നാണ് വെളിപ്പെടുത്തൽ. കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ യുവാവാണ് ആക്രമണം നടത്തിയത്. ഗൾഫിൽ ജോലി ചെയ്യവേ ഇസ്ലാം മതം സ്വീകരിക്കുകയും തുടർന്ന് ഐസിസിൽ ചേർന്ന് ലിബിയയിൽ ചാവേറാക്രമണം നടത്തുകയുമാണ് ചെയ്തത്.

‘തൃഷ രാഷ്ട്രീയത്തിലേക്കില്ല’; റിപ്പോർട്ടുകൾ തള്ളി നടിയുടെ അമ്മ

നടി തൃഷ കൃഷ്ണൻ കോൺഗ്രസിൽ ചേരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി അമ്മ ഉമാ കൃഷ്ണൻ. മകളുടെ രാഷ്ട്രീയ പ്രവേശത്തെ ചൊല്ലിയുള്ള റിപ്പോർട്ടുകൾ സമ്പൂർണമായി അടിസ്ഥാനരഹിതമാണ് എന്നും ഇപ്പോൾ അഭിനയത്തിൽ മാത്രമാണ് അവരുടെ ശ്രദ്ധയെന്നും ഉമ പറഞ്ഞു.

‘ആസാദി കാശ്മീർ’ പരാമർശത്തില്‍ ജലീലിനെതിരെ നടപടി വേണം; സ്പീക്കർക്ക് കത്ത് നൽകി മാത്യു കുഴൽനാടൻ

‘ആസാദ് കശ്മീർ’ പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ സമിതിയുടെ ജമ്മു കാശ്മീർ പഠന പര്യടന വേളയില്‍ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ നടത്തി, നിയമസഭാ സമിതിയ്ക്കും നിയമസഭയ്ക്കും കെ ടി ജലീല്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും നടപടി വേണമെന്നുമാണ് മാത്യു കുഴൽനാടൻ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഷാജഹാൻ വധക്കേസ്: നിർണായക തെളിവായ മൊബൈൽ ഫോണുകൾ കണ്ടെടുത്തു

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക തെളിവായ മൊബൈൽ ഫോണുകൾ കണ്ടെടുത്തു. പ്രതി ജിനേഷുമായി മലമ്പുഴയിൽ നടത്തിയ തെളിവെടുപ്പിലാണ് ഫോണുകൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കേസിൽ നാല് പേർകൂടി അറസ്റ്റിലായിരുന്നു. സിദ്ധാത്ഥൻ, ആവാസ് , ജിനേഷ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കൽ , ഗൂഢാലോചന, കൊലപാതകികൾക്ക് ആയുധം എത്തിച്ച് നൽകൽ, പ്രതികളെ ഒളിവിൽ താമസിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.