നെടുമ്പാശേരി വിമാനത്താവളത്തിൽ വൻലഹരിവേട്ട; പാലക്കാട്‌ സ്വദേശിയിൽ നിന്ന് 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്‌വേയിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരൻ നായർ എന്ന യാത്രക്കാരനിൽ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് നർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലിൽ മെഥാ ക്വിനോൾ ആണെന്നാണ് നിഗമനം. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്തരാഷ്ട്ര മാർക്കറ്റിൽ അറുപതു കോടിയോളം വിലവരും. ബാഗിന്റെ രഹസ്യ അറിയിൽ ആണ് ലഹരിവസ്തു ഒളിപ്പിച്ചിരുന്നത്.