ജൻഡർ ന്യൂട്രൽ വിവാദത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കെ മുരളീധരൻ

ജെൻഡർ ന്യൂട്രൽ വിവാദത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി ആവില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. തല തിരിഞ്ഞ പരിഷ്കാരമാണത്. ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾ ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സർക്കാർ വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് കെ.മുരളീധരൻ പറ‍ഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ്, 22 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ പിടിച്ചെടുത്തു

ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ വ്യാപക അറസ്റ്റ്. 22 പേരെ അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് ഇവരിൽ നിന്നും നാല് ലക്ഷം രൂപയും പടികൂടി. കർണാടക, മഹാരാഷ്ട്ര ,യു പി എന്നിവിടങ്ങിൽ നടത്തിയ റെയിഡിന് പിന്നാലെയാണ് ദില്ലിയിലും പരിശോധനയും അറസ്റ്റും ഉണ്ടായത്.

30 മണിക്കൂര്‍ നീണ്ട വെടിവെപ്പ്; സോമാലി‌യില്‍ തീവ്രവാദികൾ കയ്യടക്കിയിരുന്ന ഹോട്ടൽ തിരിച്ച് പിടിച്ച് സുരക്ഷാ സേന

സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ തീവ്രവാദികൾ കയ്യടക്കിയിരുന്ന പഞ്ചനക്ഷത്ര ഹോട്ടൽ തിരിച്ച് പിടിച്ച് സുരക്ഷാ സേന. 30 മണിക്കൂറോളം നീണ്ട വെടിവെപ്പിൽ നാൽപത് പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഖ്വയ്ദ ബന്ധങ്ങളുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽ ശബാബ് ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു

‘സിസോദിയ രാജ്യം വിടരുത്’; ദില്ലി മദ്യനയ കേസില്‍ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി സിബിഐ

ദില്ലി മദ്യനയ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 12 പേരെ രാജ്യം വിടുന്നത് തടഞ്ഞ് സിബിഐ. മനീഷ് സിസോദിയ അടക്കമുള്ള പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരിക്കുകയാണ് സിബിഐ. എന്നാല്‍, സിബിഐ നടപടിയെ മനീഷ് സിസോദിയ പരിഹസിച്ചു. റെയ്ഡിൽ ഒരു രൂപ പോലും കണ്ടെത്തിയില്ല. പിന്നാലെ തന്നെ കാണാനില്ലെന്ന് ലുക് ഔട്ട് നോട്ടീസും ഇറക്കുന്നു. ഇതെന്ത് ഗിമ്മിക്ക് ആണെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

‘എകെജി സെന്‍റര്‍ ആക്രമണം’ പ്രതിയെ പിടിക്കാതെ 50 ദിവസം; ദിനാചരണം, മീം മത്സരം.!

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിനെതിരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം കഴിഞ്ഞിട്ട് 50 ദിവസം പിന്നിടുകയാണ്. ഇതുവരെ ഈ കേസില്‍ ആരെയും അറസ്റ്റ് ചെയ്യാത്തത് പ്രധാന ഭരണകക്ഷിയായ സിപിഐഎമ്മിനും, സര്‍ക്കാറിനും ഒരു പോലെ തലവേദനയായിരിക്കുകയാണ്. എന്നാല്‍ ഈ സംഭവത്തെ ട്രോള്‍ രൂപത്തില്‍ സമീപിച്ച് രൂപം നല്‍കിയ എഫ്ബി പേജിലെ പുതിയ പോസ്റ്റ് അതിനിടെ വൈറലായി