ജൻഡർ ന്യൂട്രൽ വിവാദത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കെ മുരളീധരൻ

ജെൻഡർ ന്യൂട്രൽ വിവാദത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി ആവില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. തല തിരിഞ്ഞ പരിഷ്കാരമാണത്. ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾ ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സർക്കാർ വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് കെ.മുരളീധരൻ പറ‍ഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.