ഷാജഹാൻ വധക്കേസ്: നിർണായക തെളിവായ മൊബൈൽ ഫോണുകൾ കണ്ടെടുത്തു

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക തെളിവായ മൊബൈൽ ഫോണുകൾ കണ്ടെടുത്തു. പ്രതി ജിനേഷുമായി മലമ്പുഴയിൽ നടത്തിയ തെളിവെടുപ്പിലാണ് ഫോണുകൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കേസിൽ നാല് പേർകൂടി അറസ്റ്റിലായിരുന്നു. സിദ്ധാത്ഥൻ, ആവാസ് , ജിനേഷ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കൽ , ഗൂഢാലോചന, കൊലപാതകികൾക്ക് ആയുധം എത്തിച്ച് നൽകൽ, പ്രതികളെ ഒളിവിൽ താമസിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.