പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസ്; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കഠിനംകുളത്ത് കോൺവെന്റിൽ കയറി പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വലിയതുറ സ്വദേശികളായ മേഴ്‌സൺ, രഞ്ജിത്ത്, അരുൺ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ സഹായിച്ച ഒരാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രി കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയ പ്രതികൾ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലെത്തുകയും മദ്യം നൽകി ഇവരെ പീഡിപ്പിക്കുകയുമായിരുന്നു.

ബൈക്കിലെത്തി, ഹെല്‍മറ്റ് ഊരിയില്ല, പാര്‍ക്ക് ചെയ്ത സ്വകാര്യ ബസുമായി കടന്നു; പിന്നാലെ പിടിയില്‍

ഓട്ടം അവസാനിപ്പിച്ച് കൊരട്ടി ജങ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുമായി കടന്ന യുവാവിനെ പോലീസ് പിടികൂടി. ഒട്ടേറെ ലഹരിമരുന്ന് കേസുകളില്‍ പ്രതിയായ യുവാവ് ഹെല്‍മെറ്റ് ധരിച്ചാണ് നിര്‍ത്തിയിട്ട ബസ് അപകടകരമാംവിധം ഓടിച്ചുപോയത്. ലഹരിമരുന്ന് കേസുകളിലും ഒട്ടേറെ മോഷണക്കേസുകളിലും പ്രതിയായ കറുകുറ്റി പുത്തന്‍പുരയ്ക്കല്‍ റിഥിനെ (25)യാണ് എസ്.എച്ച്.ഒ. ബി.കെ. അരുണും സംഘവും അറസ്റ്റുചെയ്തത്.

മയക്കുമരുന്ന് ചേര്‍ത്ത ബിസ്ക്കറ്റ്; ട്രെയിൻ യാത്രക്കാരുടെ സ്വർണവും പണവും കവരും, സംഘത്തിലെ രണ്ടാമൻ പിടിയിൽ

ട്രെയിൻ യാത്രക്കാർക്ക് ബിസ്ക്കറ്റിൽ മയക്കുമരുന്ന് നൽകി സ്വർണവും പണവും കവരുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിൽ. ബിഹാർ സ്വദേശി സുമൻ കുമാറിനെ നാഗ്പൂരിൽ നിന്നാണ് റെയിൽ പൊലീസും- ആർപിഎഫും ചേർന്നുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സദുർത്ഥൻ കുമാറിനെ നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തോക്ക് ചൂണ്ടി കവർച്ചാശ്രമം: മുഖ്യപ്രതി യുപി സ്വദേശി മോനിഷ്, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ആളെ തിരിച്ചറിഞ്ഞു. മുഖ്യപ്രതി ഉത്തർ പ്രദേശ് സ്വദേശി മോനിഷിനെ ആണ് പൊലീസ് തിരിച്ചറിഞ്ഞത്. മൂന്നു മാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ഇയാൾ രക്ഷപ്പെട്ടെന്നും കണ്ടെത്തി. മോനിഷിനെ കണ്ടെത്താൻ പൊലീസ് ലുക് ഔട്ട് നോട്ടീസ് ഇന്നിറക്കും.

ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഡല്‍ഹിയിലെ ജെജെ കോളനിയില്‍ അജ്ഞാതരുടെ വെടിവെപ്പ്. രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് തന്റെ സഹോദരനെയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരെയും വെടിവെച്ചതെന്ന് കൊല്ലപ്പെട്ട ഒരാളുടെ സഹോദരന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.