ലിബിയയിലെ ആദ്യ ചാവേർ മലയാളിയെന്ന് ഐഎസ്ഐഎസ് വെളിപ്പെടുത്തൽ

ലിബിയയിൽ ആദ്യ ചാവേർ ആക്രമണം നടത്തിയ ഇന്ത്യക്കാരൻ ഒരു മലയാളിയാണെന്ന് വെളിപ്പെടുത്തൽ. ഐഎസ്ഐഎസ് മുഖപത്രമായ വോയ‍്സ് ഓഫ് ഖുറാസനിലാണ് വെളിപ്പെടുത്തൽ. ഐഎസ്ഐഎസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളി ആണെന്നാണ് വെളിപ്പെടുത്തൽ. കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ യുവാവാണ് ആക്രമണം നടത്തിയത്. ഗൾഫിൽ ജോലി ചെയ്യവേ ഇസ്ലാം മതം സ്വീകരിക്കുകയും തുടർന്ന് ഐസിസിൽ ചേർന്ന് ലിബിയയിൽ ചാവേറാക്രമണം നടത്തുകയുമാണ് ചെയ്തത്.

ഷാജഹാൻ വധക്കേസ്: നിർണായക തെളിവായ മൊബൈൽ ഫോണുകൾ കണ്ടെടുത്തു

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക തെളിവായ മൊബൈൽ ഫോണുകൾ കണ്ടെടുത്തു. പ്രതി ജിനേഷുമായി മലമ്പുഴയിൽ നടത്തിയ തെളിവെടുപ്പിലാണ് ഫോണുകൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കേസിൽ നാല് പേർകൂടി അറസ്റ്റിലായിരുന്നു. സിദ്ധാത്ഥൻ, ആവാസ് , ജിനേഷ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കൽ , ഗൂഢാലോചന, കൊലപാതകികൾക്ക് ആയുധം എത്തിച്ച് നൽകൽ, പ്രതികളെ ഒളിവിൽ താമസിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ്, 22 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ പിടിച്ചെടുത്തു

ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ വ്യാപക അറസ്റ്റ്. 22 പേരെ അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് ഇവരിൽ നിന്നും നാല് ലക്ഷം രൂപയും പടികൂടി. കർണാടക, മഹാരാഷ്ട്ര ,യു പി എന്നിവിടങ്ങിൽ നടത്തിയ റെയിഡിന് പിന്നാലെയാണ് ദില്ലിയിലും പരിശോധനയും അറസ്റ്റും ഉണ്ടായത്.

കൊച്ചി ഫ്ലാറ്റ് കൊലപാതകം; അര്‍ഷാദ് കൊലപാതകം നടത്തിയത് ഒറ്റയ്ക്ക്, കുറ്റം സമ്മതിച്ചു

കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതി അൻഷാദ് പ്രതി കുറ്റം സമ്മതിച്ചു. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് എസിപി പി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായത്. ലഹരി ഇടപാടിലെ കണ്ണികളെ കുറിച്ച് വിപുലമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ; മയക്കുമരുന്ന് വാങ്ങാനെത്തിയ ആളും പിടിയിലായി

തൊടുപുഴയില്‍ മയക്കുമരുന്നുമായി പൊലീസുകാരന്‍ പിടിയില്‍. ഇടുക്കി എ ആർ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എം ജെ  ഷനവാസാണ് എംഡിഎമ്മെയും കഞ്ചാവുമായി പിടിയിലായത്. 3.4 ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. അസോസിയേഷന്‍ നേതാവായ ഇയാള്‍ പൊലീസുകാര്‍ക്കിടയില്‍ മയക്കുമരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ടോയെന്ന് സംശയത്തെ തുടര്‍ന്ന് എക്സൈസ് അന്വേഷണം വ്യാപകമാക്കി.