തൊടുപുഴയില്‍ മയക്കുമരുന്നുമായി പൊലീസുകാരന്‍ പിടിയില്‍. ഇടുക്കി എ ആർ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എം ജെ ഷനവാസാണ് എംഡിഎമ്മെയും കഞ്ചാവുമായി പിടിയിലായത്. 3.4 ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. അസോസിയേഷന്‍ നേതാവായ ഇയാള്‍ പൊലീസുകാര്‍ക്കിടയില്‍ മയക്കുമരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ടോയെന്ന് സംശയത്തെ തുടര്‍ന്ന് എക്സൈസ് അന്വേഷണം വ്യാപകമാക്കി.
ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ; മയക്കുമരുന്ന് വാങ്ങാനെത്തിയ ആളും പിടിയിലായി
