വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു

വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം. വൈക്കം ചെമ്പിലുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് കടിയേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെയും കാൽനടയാത്രക്കാരെയുമാണ് തെരുവുനായ ആക്രമിച്ചത്. പരുക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ഈ നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് സംശയമുണ്ട്. വൈക്കത്ത് മൂന്നാം തവണയാണ് ഇത്തരത്തിൽ തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്.

കൊച്ചി ഫ്ലാറ്റ് കൊലപാതകം; അര്‍ഷാദ് കൊലപാതകം നടത്തിയത് ഒറ്റയ്ക്ക്, കുറ്റം സമ്മതിച്ചു

കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതി അൻഷാദ് പ്രതി കുറ്റം സമ്മതിച്ചു. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് എസിപി പി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായത്. ലഹരി ഇടപാടിലെ കണ്ണികളെ കുറിച്ച് വിപുലമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ 26 മരണം: ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനം

ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതികളിൽ 26 മരണം. ഹിമാചൽ പ്രദേശിൽ പതിനഞ്ചും, ഉത്തരാഖണ്ഡിലും, ഒഡീഷയിൽ നാലും, ജമ്മു കശ്മീരിൽ രണ്ട് പേരും ജാർഖണ്ഡിലും ഒരാളും മരിച്ചതായാണ് വിവരം. ഹിമാചലിലെ കാൻഗ്ര ജില്ലയിൽ ചക്കി നദിക്ക് കുറുകെയുള്ള റെയിൽപാളം പൂർണമായി തകർന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

ബസ്സില്‍ സ്ത്രീകളെ തുറിച്ചുനോക്കിയാല്‍ കേസ്; മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്

ഭേദഗതി അനുസരിച്ച് ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ പൊലീസിന് കേസെടുത്ത് അറസ്റ്റ് ചെയ്യാം. ഭേദഗതി അനുസരിച്ച് തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക അതിക്രമം, ലൈംഗിക താത്പര്യത്തോടെ സമീപിക്കല്‍ തുടങ്ങിയവയെല്ലാം ശിക്ഷാര്‍ഹമായ പ്രവൃത്തികളാണ്. യാത്രകളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പുതുക്കിയ മോട്ടോർ വാഹനനിയമം പ്രഖ്യാപിച്ചിട്ടുള്ളത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ശരാശരി ശമ്പളം ഏറ്റവും കൂടുതല്‍ യുഎഇയില്‍; മറ്റ് രാജ്യങ്ങളിലെ ശമ്പളക്കണക്ക് ഇങ്ങനെ

ഗള്‍ഫ് രാജ്യങ്ങളിലെ ശരാശരി ശമ്പളം കണക്കാക്കുമ്പോള്‍ യുഎഇ ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ മാഗസിനായ സിഇഒ വേള്‍ഡ് അടുത്തിടെ പുറത്തിറക്കിയ കണക്കിലാണ് ഈ വിവരമുള്ളത്. അറബ് രാജ്യങ്ങളില്‍ തന്നെ ഏറ്റവുമധികം ശരാശരി ശമ്പളമുള്ളതും ആറ് ജി.സി.സി രാജ്യങ്ങളിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.