ഏഴര കിലോ കഞ്ചാവുമായി വധശ്രമക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ കോഴിക്കോട്ട് പിടിയിൽ

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിൽ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടി. കണ്ണൂർ അമ്പായിത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് 22 വയസ്സ്, കുറ്റിയാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് 36 വയസ്സ് കാസർഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് 33 വയസ് എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.

കുട്ടികളുടെ നഗ്‌നചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും കൈമാറ്റം; ആലപ്പുഴയിൽ 16 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു

കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന 16 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷൻ പി ഹണ്ട് എന്ന് പേരിൽ‌ ആലപ്പുഴ ജില്ലയിൽ നടത്തിയ റെയ്ഡിലാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. കുട്ടികളുടെ ദൃശ്യങ്ങളും നഗ്‌നചിത്രങ്ങളും ഇന്റെർനെറ്റിൽ സെർച്ച് ചെയ്യുന്നവരെയും ഇത് മൊബൈലുകൾ മുഖേനെ കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായാണ് ആലപ്പുഴയിൽ പൊലീസ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ വീയപുരം, ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനുകളിലായി രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.

പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, 30,000 രൂപ ആവശ്യപ്പെട്ട് ദൃശ്യം സഹോദരന് അയച്ചു; പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പെരുമ്പടന്നയില്‍ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിന്‍ എട്ടിക്കാട്ട് വീട്ടില്‍ അവിനാഷി (23) നെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമം വഴിയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു.

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കി അറസ്റ്റിൽ. കൊണ്ടോട്ടി പൊലീസാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ വച്ചാണ് അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണ കവർച്ചക്ക് കാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശ്രമിച്ചു എന്നാണ് കേസ്. ഈ കേസിൽ സിപിഎം നഗരസഭ മുൻ കൗൺസിലർ മൊയ്തീൻകോയ ഉൾപ്പെടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.

തൃശൂരിൽ മകൻ അമ്മയെ ഗ്യാസ് സിലിൻഡർ കൊണ്ട് തലക്കടിച്ച് കൊന്നു

തൃശൂർ കോടാലിയിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭന ആണ് മരിച്ചത്. ഗ്യാസ് സിലിൻഡർ കൊണ്ട് അടിച്ചാണ് കൊലനടത്തിയത്. മകൻ വിഷ്ണു വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി. അമ്മയും രണ്ടാം അച്ഛനും വിഷ്ണുവും ഒരു മാസം മുമ്പാണ് പുളിക്കുന്നിൽ എത്തിയത്.