തോക്ക് ചൂണ്ടി കവർച്ചാശ്രമം: മുഖ്യപ്രതി യുപി സ്വദേശി മോനിഷ്, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ആളെ തിരിച്ചറിഞ്ഞു. മുഖ്യപ്രതി ഉത്തർ പ്രദേശ് സ്വദേശി മോനിഷിനെ ആണ് പൊലീസ് തിരിച്ചറിഞ്ഞത്. മൂന്നു മാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ഇയാൾ രക്ഷപ്പെട്ടെന്നും കണ്ടെത്തി. മോനിഷിനെ കണ്ടെത്താൻ പൊലീസ് ലുക് ഔട്ട് നോട്ടീസ് ഇന്നിറക്കും.