ആദ്യം കഴുത്തു ഞെരിച്ചു; ബോധം പോയപ്പോൾ ഗ്യാസ് കുറ്റി തലക്കിട്ടു, മകൻ അമ്മയെ കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക തർക്കം

തൃശൂർ കോടാലിയിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ പിന്നിൽ സാമ്പത്തിക തർക്കങ്ങൾ. പൊലീസ് ചോദ്യം ചെയ്യലിൽ മകൻ വിഷ്ണു ഇക്കാര്യം സമ്മതിച്ചു. താളൂപ്പാടത്ത് നേരത്തെ ഉണ്ടായിരിരുന്ന വീട് വിറ്റത് ശോഭനയുടെ നിർബന്ധം മൂലമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. സ്ഥലം വിറ്റ പണം അമ്മ കൈകാര്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞത്.

കെ എം ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം: പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. സിബിഐ അടക്കമുള്ള എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി ഓണാവധി കഴിഞ്ഞ് കോടതി പരിഗണിക്കും.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ അബ്ദു റഹ്മാൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ആസാദും ബിജെപിയും തമ്മില്‍ അടുപ്പമെന്ന് കോണ്‍ഗ്രസ്; ആരോപണം പല സന്ദര്‍ഭങ്ങളും ചൂണ്ടിക്കാട്ടി

ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതോടെ ആസാദും ബിജെപിയും തമ്മില്‍ ചില സഹകരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവരുന്നു കോണ്‍ഗ്രസ്. ആസാദ് രാജ്യസഭയില്‍നിന്ന് പടിയിറങ്ങുന്ന ദിവസം പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം ഉയര്‍ത്തിക്കാട്ടിയാണ് ആരോപണം. മറ്റുചില സന്ദര്‍ഭങ്ങളും കോണ്‍ഗ്രസ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നുണ്ട്.

മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; ഇരുവരും തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് പിതാവ്

തൃശൂർ കോടാലിയിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം ദുരൂഹതി നീങ്ങുന്നില്ല. മകനും അമ്മയും തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് പിതാവ് ചാത്തുട്ടി. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു കൃത്യം ചെയ്തത് എന്ന് അറിയില്ലെന്നും പിതാവ് പറ‍ഞ്ഞു.അച്ഛനോടും അമ്മയോടും മകൻ വിഷ്ണുവിന് സ്നേഹമായിരുന്നു. സാമ്പത്തിക കാര്യങ്ങളെ കുറിച്ചും തർക്കങ്ങൾ ഇല്ലായിരുന്നുവെന്നും പിതാവ് പറയുന്നു.

നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങൾ വിദഗ്ധ സമിതി അന്വേഷിക്കും; ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്

നായകളില്‍ നിന്നും കടിയേറ്റ് ഈ വര്‍ഷം ഉണ്ടായിട്ടുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കും. പേവിഷബാധ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായാണ് വിദഗ്ധ സമിതിയെക്കൊണ്ട് അടിയന്തരമായി അന്വേഷിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങളിൽ ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. വിദഗ്ധ സമിതി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമർപ്പിക്കും.