സംസ്ഥാന സർക്കാരു‍കളുടെ സീരിയൽ കില്ലറാണ് ബിജെപി; അരവിന്ദ് കെജ്‌രിവാള്‍

സംസ്ഥാന സർക്കാരുടെ സീരിയൽ കില്ലറാണ് ബിജെപിയെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ബി.ജെ.പി പല സർക്കാരുകളേയും തകർത്തു. ഇപ്പോൾ അവർ ഡൽഹിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എല്ലായിടത്തും പയറ്റിയ അതേ രീതിയാണ് ഇവിടെയും അവലംബിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

രേഖാ രാജിന്റെ അധ്യാപക നിയമനം ഹൈക്കോടതി റദ്ദാക്കി; രണ്ടാം റാങ്കുകാരിക്ക് നിയമനം നല്‍കാന്‍ ഉത്തരവ്

പ്രശസ്ത ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ അധ്യാപക നിയമനമാണ് കോടതി റദ്ദാക്കിയത്. രേഖയ്ക്ക് പകരം റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായരെ നിയമിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. 2019ലാണ് എം.ജി സര്‍വകലാശാലയില്‍ അസി. പ്രൊഫസറായി രേഖാ രാജിന്റെ നിയമനം നടക്കുന്നത്. റാങ്ക് പട്ടികയില്‍ രണ്ടാമെത്തിയ നിഷ വേലപ്പന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. മാര്‍ക്ക് സംബന്ധമായി ചില വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് […]

‘നിയമ സംവിധാനങ്ങൾ ഭാരതീയവത്കരിക്കണം, സുപ്രീംകോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടരുത്’: ജസ്റ്റിസ് രമണ

ഇന്ത്യൻ നിയമ സംവിധാനങ്ങൾ ഭാരതീയവത്കരിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സുപ്രീം കോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടരുത്. ജുഡീഷ്യറി ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നെന്ന വികാരം ജനങ്ങൾക്കുണ്ട്. തെറ്റായുള്ള വിധികളെല്ലാം തിരുത്തിയ ചരിത്രമാണ് സുപ്രീം കോടതിക്കെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അസമിൽ പ്രസാദം കഴിച്ച 70 പേർ ആശുപത്രിയിൽ

അസമിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് 70 പേർ ആശുപത്രിയിൽ. മതപരമായ ചടങ്ങിൻ്റെ ഭാഗമായി വിതരണം ചെയ്ത പ്രസാദം കഴിച്ചവരാണ് ചികിത്സ തേടിയത്. ലഖിംപൂരിൽ ജില്ലയിലെ നാരായൺപൂരിനടുത്തുള്ള പൻബാരി മേഖലയിലാണ് സംഭവം.ബുധനാഴ്ച രാത്രി കുട്ടികൾ അടക്കം ഗ്രാമത്തിലെ എൺപതോളം പേർ മതപരമായ പരിപാടിയിൽ പങ്കെടുത്തിരുന്നു. പ്രസാദം കഴിച്ചയുടനെ പലർക്കും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.

തൃശൂരിൽ മകൻ അമ്മയെ ഗ്യാസ് സിലിൻഡർ കൊണ്ട് തലക്കടിച്ച് കൊന്നു

തൃശൂർ കോടാലിയിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭന ആണ് മരിച്ചത്. ഗ്യാസ് സിലിൻഡർ കൊണ്ട് അടിച്ചാണ് കൊലനടത്തിയത്. മകൻ വിഷ്ണു വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി. അമ്മയും രണ്ടാം അച്ഛനും വിഷ്ണുവും ഒരു മാസം മുമ്പാണ് പുളിക്കുന്നിൽ എത്തിയത്.