ഗവർണർക്കെതിരെ വിമർശനവുമായി എം വി ജയരാജന്‍

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സർവ്വകലാശാലകളുടെ അന്തകനായി മാറിയെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. ഗവർണർക്ക് മീഡിയ മാനിയ ആണ്. ഗവർണർക്ക് മനോരോഗമെന്ന് പറഞ്ഞാലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർക്കെതിരെ കണ്ണൂർ സർവ്വകലാശാലയുടെ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍.

Kerala Rain : അഞ്ച് ദിവസം വ്യാപക മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട്, ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മുതല്‍ 28വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.ഓറഞ്ച് അലേര്‍ട്ട്: ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക രണ്ടാം നമ്പര്‍ താരത്തെ അട്ടിമറിച്ചു! മലയാളി താരം പ്രണോയ് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍

ബിഡബ്ല്യൂഎഫ് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറില്‍. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം കെന്റോ മൊമോട്ടയെ നേരിട്ടുളള ഗെയിമുകള്‍ക്ക് പ്രണോയ് അവസാന എട്ടില്‍ ഇടം നേടിയത്. സ്‌കോര്‍ 21-17, 21-16. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യമായിന്നു പ്രണോയിക്ക്. കഴിഞ്ഞ ഏഴ് തവണയും ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോഴും ജപ്പാനീസ് താരത്തിനായിരുന്ന ജയം. അതും എല്ലാ തോല്‍വിയും നേരിട്ടുള്ള ഗെയിമുകള്‍ക്ക്.പരാജയപ്പെട്ടത്.

ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല; ഗവർണർ

കണ്ണൂര്‍ സര്‍വകലാശാലയില്‍ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍. ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. വി സി മുഖേനെ നിയമനങ്ങൾ അനുവദിക്കില്ല. നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ട്. ബില്ലില്‍ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. ബന്ധുനിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗവർണർക്കെതിരായ ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ലെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ , ഗവര്‍ണര്‍ക്ക് പൂര്‍ണ പിന്തുണയുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരിക്കുകയാണ്. ഗവർണർക്കെതിരായ ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ല. ഗവർണ്ണർക്കെതിരായി സി പി എം നീങ്ങിയാൽ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രന്‍.