‘സ്വന്തം ഇഷ്ടങ്ങള്‍ ചെയ്തുകൂട്ടാനായി നിയമിച്ചിരിക്കുന്ന പപ്പറ്റുകളാക്കി വൈസ് ചാന്‍സിലര്‍മാരെ മാറ്റി’;വി ഡി സതീശൻ

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെയും സര്‍വകലാശാലകളുടെയും ഇന്നത്തെ അവസ്ഥ കണ്ടാല്‍ സങ്കടവും സഹതാപവുമല്ലാതെ മുപ്പതാംകിട കുശുമ്പെങ്കിലും തോന്നുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മികവിന്റെ കേന്ദ്രമാകേണ്ട സര്‍വകലാശാലകളെ സ്വന്തം പാര്‍ട്ടിക്കാരെയും ഇഷ്ടക്കാരെയും പിന്‍വാതിലിലൂടെ നിയമിക്കാനുള്ള ലാവണങ്ങളാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ മികവില്‍ പ്രതിപക്ഷത്തിന് കുശുമ്പാണെന്ന മന്ത്രി ആര്‍ ബിന്ദുവിന്റെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘ജെൻഡർ ന്യൂട്രൽ യൂണിഫോം: മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം’; കാന്തപുരം

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത് കേരളമുസ്‌ലിം ജമാഅത്ത് പ്രസിഡന്റ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്വാഗതം ചെയ്തു.

മന്ത്രി – സിഐ തർക്കം; പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

ഭക്ഷ്യ മന്ത്രി ജി ആർ അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരി ലാലും തമ്മിൽ വാക്കു തർക്കത്തിന് കാരണമായ പരാതിയില്‍ പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. നാലാഞ്ചിറ സ്വദേശി ചെറിയാന്‍ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. പരാതിക്കാരിയായ നെടുമങ്ങാട് സ്വദേശിനിയെയും ഇവരുടെ കുട്ടിയെയും പ്രതി ക്രൂരമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

രാഷ്ട്രീയം നോക്കിയാണ് ഷാഫി പറമ്പിൽ ഫണ്ട് അനുവദിക്കുന്നതെന്ന് ബിജെപി; പാലക്കാട് നഗരസഭയിൽ ബഹളം

ഷാഫി പറമ്പിൽ എം എൽ എയുടെ ആസ്തിവികസന ഫണ്ട് വിതരണത്തെ ചൊല്ലി പാലക്കാട് നഗരസഭയിൽ ബഹളം. കോൺഗ്രസ്കൗ ൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ്ഷാ ഫി പറമ്പിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് ബി ജെ പി അംഗങ്ങൾ ആരോപിച്ചു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ നഗരസഭ യോഗം അലങ്കോലമായി.

സിബിഐയെയും ഇഡിയെയും സൂക്ഷിക്കുക, മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നൽകി തെലങ്കാന മുഖ്യമന്ത്രി

തെലങ്കാനയിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ പിടിമുറുക്കന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ടിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു. ബിജെപി നേതാക്കൾ ടിആർഎസ് എംഎൽസി കവിതയുടെ പേര് ദില്ലി മദ്യ കുംഭകോണവുമായി ബന്ധപ്പെടുത്തിയതിന് പിന്നാലെ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളിലോ ഇടപാടുകളിലോ ഏർപ്പെടരുതെന്ന് മന്ത്രിമാർ, എംഎൽഎമാർ, എംഎൽസികൾ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി.