ഓരോ ദിവസവും 82 കൊലപാതകങ്ങള്‍; രാജ്യത്ത് കഴിഞ്ഞവര്‍ഷം ജീവന്‍ നഷ്ടമായത് 30,132പേര്‍ക്ക്

രാജ്യത്ത് കഴിഞ്ഞവർഷം ഓരോ ദിവസവും ശരാശരി 82 കൊലപാതകങ്ങൾ വീതം നടന്നെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ. ഓരോ മണിക്കൂറും 11ൽ കൂടുതൽ തട്ടിക്കൊണ്ടുപോകൽ വീതം നടന്നു. ഒരു ലക്ഷം ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് ജാർഖണ്ഡിലാണ്. തട്ടിക്കൊണ്ടുപോകൽ ഏറ്റവും കൂടുതൽ നടക്കുന്നത് രാജ്യതലസ്ഥാനമായ ഡൽഹിയിലാണെന്ന് എൻസിആർബിയുടെ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

ചൈനയുടെ എച്ച്പിവി വാക്സിൻ 100 ​​ശതമാനം ഫലപ്രദമെന്ന് പഠനം

ചൈന വികസിപ്പിച്ച ആദ്യത്തെ എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനായ സെക്കോലിൻ ഫലപ്രദം. പ്രായപൂർത്തിയായ സ്ത്രീകൾക്ക് രണ്ട് തരം വൈറസുകൾക്കെതിരെ പൂർണ്ണ പ്രതിരോധശേഷി നൽകുമെന്ന് പഠനത്തിൽ പറയുന്നു. സിയാമെൻ യൂണിവേഴ്‌സിറ്റിയും സിയാമെൻ ഇന്നോവാക്‌സും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. യുഎസിനും യുകെയ്ക്കും ശേഷം സ്വതന്ത്രമായ സെർവിക്കൽ കാൻസർ വാക്‌സിൻ വിതരണം ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ചൈന മാറി.

പാകിസ്താനെതിരായ പ്രകടനം തുണച്ചു; ഹാര്‍ദിക്കിന് റാങ്കിങ്ങില്‍ നേട്ടം

ഐ.സി.സിയുടെ ട്വന്റി 20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദിക് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങിയതോടെയാണ് ഹാര്‍ദിക് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്.

കോമൺവെൽത്ത് ഗെയിംസ്; വിജയികൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു

കോമൺവെൽത്ത് ഗെയിംസിൽ വിജയികളായവർക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണ്ണം നേടിയ മലയാളികൾക്ക് 20 ലക്ഷം രൂപയും വെള്ളി നേടിയവർക്ക് 10 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. ചെസ് ഒളിംപ്യാഡ് ജേതാക്കൾക്കും സമ്മാനം പ്രഖ്യാപിച്ചു. നിഹാൽ സരിന് 10 ലക്ഷവും എസ്.എൽ.നാരായണന് അഞ്ചു ലക്ഷം രൂപയും വിജയികൾക്ക് സർക്കാർ ജോലി നൽകും.

പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ചു; കണക്ക് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് പൊതിരെ തല്ലി വിദ്യാര്‍ത്ഥികള്‍

പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കിയതിന് അധ്യാപകനെയും സ്കൂള്‍ സ്റ്റാഫിനെയും മരത്തില്‍ കെട്ടിയിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ഷെഡ്യൂള്‍ഡ് ട്രൈബ് റെസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോപീകന്ധര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സുമന്‍ കുമാര്‍ എന്ന അധ്യാപകനും സോനൊറാം ചൗരേ എന്ന സ്റ്റാഫിനുമാണ് മര്‍ദ്ദനമേറ്റത്.