‘കോണ്‍ഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പിൽ തരൂ‍ര്‍ ഔദ്യോഗിക സ്ഥാനാ‍‍ര്‍ത്ഥിയാവില്ല’; എഐസിസി

ശശി തരൂ‍ർ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകില്ലെന്ന് എഐസിസി വൃത്തങ്ങൾ സൂചിപ്പിച്ചു .അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഭാരത് ജോഡോ യാത്ര തുടങ്ങിയ ശേഷം ധാരണയുണ്ടാകുമെന്നുംനേതാക്കൾ സൂചിപ്പിച്ചു. അതേസമയം ഉത്തരേന്ത്യയില്‍ നിന്ന് അധ്യക്ഷന്‍ വേണമെന്ന വാദത്തെ ഹിന്ദിയില്‍ മറുപടി പറഞ്ഞാണ് തരൂര്‍ ഇന്ന് നേരിട്ടത്.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടംബത്തില്‍ നിന്നാരും മത്സരിക്കാനില്ലെന്ന് വ്യക്തമായതോടെ അതിന് പുറത്തുള്ള സാധ്യതകളെ കുറിച്ചാണ് സജീവ ചർച്ച.

രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും നേർക്കുനേർ; ഇരുവരും റാലി സംഘടിപ്പിക്കുന്നത് ഒരേ ദിവസം

ഒരേ ദിവസം റാലിയുമായി രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും. വിലക്കയറ്റത്തിന് എതിരായ കോൺഗ്രസ് പ്രതിഷേധം നടക്കുന്ന ദിവസ്സം തന്നെ റാലി നടത്തും എന്നാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം. അതേസമയം പാർട്ടിയിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കമൽ നാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല.

ഗുലാം നബി ആസാദിനെ വിമർശിച്ച് കെ സി വേണുഗോപാൽ

രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് മറുപടിയുമായി എഐ സിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്.കാശ്മീരിന്റെ പുത്രനാണ് ഗുലാം നബി ആസാദ്‌.കാശ്മീറിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന്‌ പറയുന്ന ഗുലാം നബി ആസാദിന്റെ നിലപാട് കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കില്ല.ഗുലാം നബി ആസാദ് അയച്ച കത്തിൽ രണ്ട് പേജിൽ പറയുന്നത് അദ്ദേഹം വഹിച്ച പദവികളെക്കുറിച്ചാണ്.ഇത്രയും പദവികൾ വഹിച്ച ഒരാൾ പുതുതലമുറക്ക് വേണ്ടി മാറിക്കൊടുക്കുന്നതിൽ എന്തിനാണ് വിമുഖത കാണിക്കുന്നതെന്നും […]

വ്യവസായ സ്ഥാപനങ്ങളുടെ മുന്നിൽ കുത്താനുള്ളതല്ല രാഷ്ട്രീയ പാർട്ടികളുടെ കൊടി – മന്ത്രി പി. രാജീവ്

വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നിൽ കുത്താനുള്ളതല്ല രാഷ്ട്രീയപാർട്ടികളുടെ കൊടിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഏത് പാർട്ടിയുടേതായാലും അങ്ങനെ പാടില്ല. തലശ്ശേരിയിൽ വ്യവസായികളായ ദമ്പതിമാര്‍ നാടുവിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ല എന്നും പി. രാജീവ് നിയമസഭയിൽ പറഞ്ഞു.

കെഎസ്ആര്‍ടിസി: യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി, ഒരു തീരുമാനം ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി

കെഎസ്ആർടിസിയിലെ യൂണിയൻ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക്. തിങ്കളാഴ്ച്ചയാണ് ചര്‍ച്ച. മുഖ്യമന്ത്രിയുടെ ചര്‍ച്ചയില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. സെപ്റ്റംബ‍ർ ഒന്നിന് മുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീർത്ത് നൽകാനുള്ള നീക്കം പാളിയിരിക്കുകയാണ്. ശമ്പളം നൽകാൻ 103 കോടി രൂപ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിൽ സർക്കാർ ഡിവിഷൻ ബഞ്ചിൽ നിന്ന് സ്റ്റേ വാങ്ങി.