ഗുലാം നബി ആസാദിനെ വിമർശിച്ച് കെ സി വേണുഗോപാൽ

രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് മറുപടിയുമായി എഐ സിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്.കാശ്മീരിന്റെ പുത്രനാണ് ഗുലാം നബി ആസാദ്‌.കാശ്മീറിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന്‌ പറയുന്ന ഗുലാം നബി ആസാദിന്റെ നിലപാട് കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കില്ല.ഗുലാം നബി ആസാദ് അയച്ച കത്തിൽ രണ്ട് പേജിൽ പറയുന്നത് അദ്ദേഹം വഹിച്ച പദവികളെക്കുറിച്ചാണ്.ഇത്രയും പദവികൾ വഹിച്ച ഒരാൾ പുതുതലമുറക്ക് വേണ്ടി മാറിക്കൊടുക്കുന്നതിൽ എന്തിനാണ് വിമുഖത കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.