കെഎസ്ആർടിസിയിലെ യൂണിയൻ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക്. തിങ്കളാഴ്ച്ചയാണ് ചര്‍ച്ച. മുഖ്യമന്ത്രിയുടെ ചര്‍ച്ചയില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. സെപ്റ്റംബർ ഒന്നിന് മുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീർത്ത് നൽകാനുള്ള നീക്കം പാളിയിരിക്കുകയാണ്. ശമ്പളം നൽകാൻ 103 കോടി രൂപ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിൽ സർക്കാർ ഡിവിഷൻ ബഞ്ചിൽ നിന്ന് സ്റ്റേ വാങ്ങി.
കെഎസ്ആര്‍ടിസി: യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി, ഒരു തീരുമാനം ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി
