ശശി തരൂർ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകില്ലെന്ന് എഐസിസി വൃത്തങ്ങൾ സൂചിപ്പിച്ചു .അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഭാരത് ജോഡോ യാത്ര തുടങ്ങിയ ശേഷം ധാരണയുണ്ടാകുമെന്നുംനേതാക്കൾ സൂചിപ്പിച്ചു. അതേസമയം ഉത്തരേന്ത്യയില്‍ നിന്ന് അധ്യക്ഷന്‍ വേണമെന്ന വാദത്തെ ഹിന്ദിയില്‍ മറുപടി പറഞ്ഞാണ് തരൂര്‍ ഇന്ന് നേരിട്ടത്.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടംബത്തില്‍ നിന്നാരും മത്സരിക്കാനില്ലെന്ന് വ്യക്തമായതോടെ അതിന് പുറത്തുള്ള സാധ്യതകളെ കുറിച്ചാണ് സജീവ ചർച്ച.
‘കോണ്‍ഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പിൽ തരൂര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാവില്ല’; എഐസിസി
