പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ

ഏഷ്യാ കപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ ലക്ഷ്യം കണ്ടു. അവസാന ഓവറിന്റെ നാലാം പന്തിൽ സിക്സ് അടിച്ച ഹാർദിക് പാണ്ഡ്യയയാണ് വിജയ റൺ കുറിച്ചത്. രവീന്ദ്ര ജഡേജ (29 പന്തിൽ 35), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 33*) എന്നിവർ ചേർന്ന് അഞ്ചാം വിക്കറ്റിൽ നടത്തിയ മിന്നുംപ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അവസാന ഓവറിൽ ജഡേജ പുറത്തായെങ്കിലും ദിനേഷ് കാർത്തിക്കിനൊപ്പം (1 പന്തിൽ […]

ഏഷ്യാ കപ്പ്: ഹാർദ്ദിക്കിന്റെ ഗോൾഡൻ ആം; റിസ്‌വാനും ഖുഷ്ദിലും പുറത്ത്, ഇന്ത്യ പിടിമുറുക്കുന്നു

ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താന് 5 വിക്കറ്റ് നഷ്ടം. ഒരുവശത്ത് നങ്കൂരമിട്ടുകളിച്ച ഓപ്പണർ മുഹമ്മദ് റിസ്‌വാനും അഞ്ചാം നമ്പരിലെത്തിയ ഖുഷ്ദിൽ ഷായും ആണ് നാല്, അഞ്ച് വിക്കറ്റുകളായി പുറത്തായത്. 42 പന്തുകളിൽ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം 43 റൺസെടുത്ത റിസ്‌വാൻ ഹാർദ്ദിക്ക് പാണ്ഡ്യയുടെ പന്തിൽ ആവേശ് ഖാൻ പിടിച്ച് പുറത്താവുകയായിരുന്നു. 7 പന്തുകൾ നേരിട്ട ഖുഷ്ദിൽ വെറും രണ്ട് റൺസെടുത്താണ് മടങ്ങിയത്. ഇതോടെ ഹാർദ്ദിക് മത്സരത്തിൽ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

അടിവസ്ത്രത്തിലും ഷൂവിന്റെ അടിയിലും സ്വർണ്ണം; മലപ്പുറം സ്വദേശിയെ കയ്യോടെ പൊക്കി കസ്റ്റംസ് 

വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് കേരളത്തിൽ വർധിക്കുകയാണ്. ദിവസേനെ കോടികൾ വിലവരുന്ന കിലോ കണക്കിന് സ്വർണ്ണമാണ് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നായി പിടികൂടുന്നത്. സ്വർണ്ണക്കടത്ത് കൂടുതൽ സജീവമായ കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും കോടികളുടെ സ്വർണ്ണവേട്ടയുണ്ടായി. പാനീയത്തിൽ കലർത്തി നൽകിയതെന്ത്? സൊനാലി ഫോഗട്ട് കേസന്വേഷണം സിബിഐക്ക് കൈമാറിയേക്കും അനധികൃതമായി കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പരിശോേധനയിൽ പിടിച്ചത്.

വന്‍ മദ്യശേഖരവുമായി പ്രവാസി പൊലീസിന്റെ പിടിയിലായി

വന്‍ മദ്യശേഖരവുമായി ഒമാനില്‍ പ്രവാസി പൊലീസിന്റെ പിടിയിലായി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അനധികൃത മദ്യക്കടത്തിന്റെ ഭാഗമായാണ് ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. “കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിച്ചിരുന്ന വലിയ മദ്യ ശേഖരവുമായി ഏഷ്യക്കാരനായ ഒരാളെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തു” എന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം: 2 എബിവിപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ 

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണകേസില് രണ്ട് എബിവിപി പ്രവര് ത്തകര് കൂടി അറസ്റ്റിലായി. സന്ദീപ്, സെഫിന് എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ പിടിയിലായ ഹരിശങ്കറും സതീർത്ഥ്യനും ഓടിച്ച രണ്ട് ബൈക്കുകള് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമികൾ എത്തിയ ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്.