വന്‍ മദ്യശേഖരവുമായി പ്രവാസി പൊലീസിന്റെ പിടിയിലായി

വന്‍ മദ്യശേഖരവുമായി ഒമാനില്‍ പ്രവാസി പൊലീസിന്റെ പിടിയിലായി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അനധികൃത മദ്യക്കടത്തിന്റെ ഭാഗമായാണ് ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. “കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിച്ചിരുന്ന വലിയ മദ്യ ശേഖരവുമായി ഏഷ്യക്കാരനായ ഒരാളെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തു” എന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.