ഏഷ്യാ കപ്പ്: ഹാർദ്ദിക്കിന്റെ ഗോൾഡൻ ആം; റിസ്‌വാനും ഖുഷ്ദിലും പുറത്ത്, ഇന്ത്യ പിടിമുറുക്കുന്നു

ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താന് 5 വിക്കറ്റ് നഷ്ടം. ഒരുവശത്ത് നങ്കൂരമിട്ടുകളിച്ച ഓപ്പണർ മുഹമ്മദ് റിസ്‌വാനും അഞ്ചാം നമ്പരിലെത്തിയ ഖുഷ്ദിൽ ഷായും ആണ് നാല്, അഞ്ച് വിക്കറ്റുകളായി പുറത്തായത്. 42 പന്തുകളിൽ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം 43 റൺസെടുത്ത റിസ്‌വാൻ ഹാർദ്ദിക്ക് പാണ്ഡ്യയുടെ പന്തിൽ ആവേശ് ഖാൻ പിടിച്ച് പുറത്താവുകയായിരുന്നു. 7 പന്തുകൾ നേരിട്ട ഖുഷ്ദിൽ വെറും രണ്ട് റൺസെടുത്താണ് മടങ്ങിയത്. ഇതോടെ ഹാർദ്ദിക് മത്സരത്തിൽ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.